മുന്നണിയിൽ തർക്കം തുടരവെ മഹാരാഷ്ട്രയിൽ സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ച് ബി.ജെ.പി

മുംബൈ: മുഖ്യമന്ത്രി ആരാണെന്നതിൽ തർക്കം തുടരുന്നതിനിടെ മഹാരാഷ്ട്രയിൽ സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ച് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയാണ് തീയതി പ്രഖ്യാപിച്ചത്. ഡിസംബർ അഞ്ചിന് സത്യപ്രതിജ്ഞ നടക്കുമെന്നാണ് ബി.ജെ.പിയുടെ അറിയിപ്പ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാർ, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവർ സത്യപ്രതിജ്ഞ ചടങ്ങിൽ പ​​ങ്കെടുക്കുമെന്നും മഹാരാഷ്ട്ര ബി.ജെ.പി അറിയിച്ചു. മുംബൈയിലെ ആസാദ് മൈതാനത്ത് വൈകീട്ട് അഞ്ച് മണിക്കായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ്.

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തർക്കം തുടരുന്നതിനിടെയാണ് സത്യപ്രതിജ്ഞ ചടങ്ങിന്റെ തീയതി പ്രഖ്യാപിച്ചത്. ഇതിനിടെ കഴിഞ്ഞ ദിവസം നടന്ന മഹായുതി സഖ്യത്തിന്റെ യോഗത്തിൽ മുഖ്യമന്ത്രി ഏക്നാഥ് ഷി​ൻഡെ പ​ങ്കെടുത്തിരുന്നില്ല. വെള്ളിയാഴ്ച സ്വന്തം ഗ്രാമത്തിലേക്ക് പോവുകയാണ് ഷിൻഡെ ചെയ്തത്.

മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച തർക്കം തീർക്കാൻ വ്യാഴാഴ്ച അമിത് ഷായുടെ വസതയിൽ യോഗം ചേർന്നിരുന്നു. ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്, എൻ.സി.പി നേതാവ് അജിത് പവാർ എന്നിവർ യോഗത്തിൽ പ​ങ്കെടുത്തിരുന്നു.

Tags:    
News Summary - BJP announces swearing-in date amid Maharashtra Chief Minister deadlock

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.