ത്രിപുരയിൽ കോൺഗ്രസ് വിട്ട മാണിക്യദേവ് ബർമ്മന്‍ ബി.ജെ.പി ഘടകകക്ഷിയുമായി സഖ്യത്തിൽ

അഗർത്തല: വടക്ക് കിഴക്കൻ സംസ്ഥാനമായ ത്രിപുരയിൽ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രാദേശിക രാഷ്ട്രീയ പാർട്ടികൾ തമ്മിൽ സഖ്യം. ബി.ജെ.പി സഖ്യകക്ഷിയായ ഇൻഡിജീനിയസ് പീപ്പിൾസ് ഫ്രണ്ടും (എ.ടി.എഫ്.പി) പ്രദ്യോത് മാണിക്യ ദേവ് ബർമ്മന്‍റെ നേതൃത്വത്തിലുള്ള തിപ്രഹ ഇൻഡിജീനിയസ് പ്രൊഗ്രസീവ് റീജണൽ അലയൻസും (ടി.എ.പി.ആർ.എ) തമ്മിലാണ് പുതിയ സഖ്യത്തിന് രൂപം നൽകിയത്. ഗോത്ര കൗൺസിൽ തെരഞ്ഞെടുപ്പിൽ ശക്തി തെളിയിക്കുമെന്ന് മാണിക്യ ദേവ് ബർമ്മന്‍ അറിയിച്ചു.

പൗരത്വ ഭേദഗതി നിയമം (സി.‌എ‌.എ), ദേശീയ പൗരത്വ രജിസ്റ്റർ (എൻ‌.ആർ‌.സി) എന്നീ വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് മാണിക്യ ദേവ് ബർമ്മന്‍ കോൺഗ്രസ് വിട്ടത്. കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് രണ്ട് വർഷത്തിന് ശേഷമാണ് മാണിക്യ ദേവ് ബർമ്മന്‍റെ പുതിയ രാഷ്ട്രീയ നീക്കം.

ഗോത്രവർഗ തെരഞ്ഞെടുപ്പ് കഴിഞ്ഞ വർഷം മെയ് 17ന് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ, കോവിഡ് മഹാമാരിയെ തുടർന്നാണ് തെരഞ്ഞെടുപ്പ് വൈകുകയായിരുന്നു.

Tags:    
News Summary - BJP Ally Merges With Tripura Royal, Demands Separate State

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.