'ബിനീഷ് കോടിയേരി സമൂഹത്തിൽ നല്ല ബന്ധമുള്ള വ്യക്തി, പിതാവിന്‍റെ അർബുദം നാലാം സ്​റ്റേജിൽ'; ജാമ്യാപേക്ഷ പുതിയ ബെഞ്ചിൽ വാദം ആരംഭിച്ചു

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്​റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ കർണാടക ഹൈകോടതിയുടെ പുതിയ ബെഞ്ചിൽ വാദം ആരംഭിച്ചു. ബിനീഷിനുവേണ്ടി അഡ്വ. ഗുരുകൃഷ്ണകുമാർ ഹാജരായി. സമൂഹത്തിൽ നല്ല ബന്ധമുള്ള വ്യക്തിയാണ് ബിനീഷെന്നും പിതാവ് കോടിയേരി ബാലകൃഷ്ണ​െൻറ അർബുദം നാലാം സ്​റ്റേജ് എത്തിയിരിക്കുകയാണെന്നും അഭിഭാഷകൻ ചൂണ്ടികാട്ടി. ബുധനാഴ്ച വൈകീട്ടാണ് ഹൈകോടതി ജസ്​റ്റിസ് എം.ജി. ഉമ ജാമ്യാപേക്ഷ പരിഗണിച്ചത്.

ജാമ്യാപേക്ഷ നേരത്തെ പരിഗണിച്ച ഹൈകോടതിയുടെ പഴയ െബഞ്ചിൽ ഉന്നയിച്ച അതേ കാര്യങ്ങൾ തന്നെ പുതിയ ബെഞ്ചിൽ ബിനീഷിെൻറ അഭിഭാഷകൻ ആവർത്തിച്ചു. ആഗസ്​റ്റ് 19ന് ബിനീഷിെൻറ അഭിഭാഷക​െൻറ തുടർ വാദം നടക്കും. ഇതിനുശേഷമായിരിക്കും ഇ.ഡിയുടെ എതിർവാദം നടക്കുക. ജാമ്യാപേക്ഷ പഴയ െബഞ്ച് പരിഗണിക്കണമെന്നായിരുന്നു നേരത്തെ അഭിഭാഷകൻ ആവശ്യപ്പെട്ടതെങ്കിലും പിന്നീട് പുതിയ ബെഞ്ച് തന്നെ പരിഗണിച്ചാൽ മതിയെന്ന് അറിയിക്കുകയായിരുന്നു.

നേരത്തെ ജാമ്യാപേക്ഷയിൽ വാദം കേട്ടിരുന്ന ജഡ്ജി ജസ്​റ്റിസ് മുഹമ്മദ് നവാസ് ഹൈകോടതിയുടെ കലബുറഗി ബെഞ്ചിലേക്കു മാറിയതിനാലാണ് കേസ് പുതിയ ബെഞ്ചിന് വിട്ടത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ ഒക്ടോബര്‍ 29നാണ് ബിനീഷിനെ ഇ.ഡി. അറസ്​റ്റ് ചെയ്തത്. നവംബര്‍ 11 മുതൽ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്​റ്റഡിയിൽ കഴിയുകയാണ്​.

Tags:    
News Summary - Bineesh Kodiyeri is a well known person in society, his father's cancer is in fourth stage; bail application in new bench

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.