ബിൽക്കിസ് ബാനു ബലാത്സംഗ കേസ്: ശിക്ഷിക്കപ്പെട്ട ഉേദ്യാഗസ്ഥരെ തിരിച്ചെടുക്കരുത്- സുപ്രീംകോടതി
ന്യൂഡൽഹി: 2002ലെ ഗുജറാത്ത് വംശഹത്യക്കിടെ ബിൽകീസ് ബാനു കൂട്ടമാനഭംഗത്തിനിരയായ കേസിൽ കുറ്റക്കാരായ പൊലീസ് ഉേദ്യാഗസ്ഥർ ഇപ്പോഴും സർവിസിൽ തുടരുന്നതെങ്ങനെയാണെന്ന് സുപ്രീംകോടതി ഗുജറാത്ത് സർക്കാറിനോട് ചോദിച്ചു.
ഇൗ പൊലീസുകാർക്കും രണ്ടു ഡോക്ടർമാർക്കുമെതിരെ കൈക്കൊണ്ട വകുപ്പുതല ശിക്ഷാ നടപടികൾ നാലാഴ്ചക്കകം അറിയിക്കാൻ കോടതി ആവശ്യപ്പെട്ടു. നഷ്ടപരിഹാരത്തുക വർധിപ്പിക്കുന്നതിന് പുതിയ അപേക്ഷ സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ച് ബിൽകീസ് ബാനുവിന് അനുമതി നൽകി. ഇരക്ക് അനുവദിച്ച നഷ്ടപരിഹാരത്തുക ഉയർത്തണമെന്ന വാദം അംഗീകരിച്ചായിരുന്നു ഇത്.
പൊലീസുകാർക്കെതിരെ വകുപ്പുതല നടപടിയെടുത്തുവെന്ന ഗുജറാത്ത് സർക്കാറിെൻറ വാദം ബിൽകീസ് ബാനുവിെൻറ അഭിഭാഷകൻ ചോദ്യംചെയ്തു. അഞ്ചു പൊലീസുകാരെയും രണ്ടു ഡോക്ടർമാരെയും കുറ്റമുക്തരാക്കിയ വിചാരണ കോടതി വിധി റദ്ദാക്കിയ ബോംബെ ഹൈകോടതി കേസിലെ 12 പ്രതികളുടെ ജീവപര്യന്തം തടവ് ശരിവെച്ചിരുന്നു.
നാർപത് സജംഗ്, ഇദ്രീസ് അബ്ദുൽ സഇൗദ്, ബികാഭായ് പേട്ടൽ, രാംസിങ് ഭാഭർ, സോംഭായ് ഗൗരി എന്നീ പൊലീസുകാരെയും അരുൺകുമാർ പ്രസാദ്, സംഗീത്കുമാർ പ്രസാദ് എന്നീ ഡോക്ടർമാരെയും തെളിവ് നശിപ്പിച്ചതിനും കൃത്യവിലോപത്തിനും കുറ്റക്കാരായി കോടതി വിധിച്ചു.
നാലു തവണ ബിൽകീസ് ബാനുവിൽനിന്ന് നാല് വ്യത്യസ്ത മൊഴികളെടുത്ത പൊലീസ് ഒാരോ തവണയും അതിൽ വിരലടയാളം പതിപ്പിക്കുകയും ചെയ്തിരുന്നു.
കുറ്റകൃത്യത്തിെൻറ പ്രധാന ഗൂഢാലോചകരെന്നനിലയിൽ പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് നേരേത്ത സി.ബി.െഎ ബോംബെ ൈഹകോടതി മുമ്പാകെ വാദിച്ചിരുന്നു. രൻധിക്പുർ ഗ്രാമത്തിൽ വംശഹത്യക്കിറങ്ങിയ കലാപകാരികൾ ബിൽകീസ് ബാനുവിെൻറ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയ ശേഷമാണ് അവരെ കൂട്ടമാനഭംഗം ചെയ്തത്. അപ്പോൾ ബിൽകീസ് ബാനു അഞ്ചുമാസം ഗർഭിണിയായിരുന്നു.
കുടുംബത്തിലെ ആറു പേർക്ക് ജീവൻ തിരിച്ചുകിട്ടി. സി.ബി.െഎ അന്വേഷണത്തിെൻറ തെളിവുകൾ അഹ്മദാബാദ് കോടതിയിൽ അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ബിൽകീസ് ബാനു ബോധിപ്പിച്ചതിനെ തുടർന്നാണ് ഗുജറാത്തിന് പുറത്തേക്ക് വിചാരണ സുപ്രീംേകാടതി മാറ്റിയത്.
കേസിെൻറ നാൾവഴി
- 2002 മാർച്ച് 3: 2002ലെ ഗുജറാത്ത് വംശഹത്യക്കിടെ ബിൽകീസ് ബാനു കൂട്ടമാനഭംഗത്തിനിരയായി. ുടുംബത്തിലെ 14 പേർ കൊല്ലപ്പെട്ടു. കുടുംബത്തിലെ മറ്റു സ്ത്രീകളും ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. ജീവൻ പൊലിയാതെ പിടിച്ചുനിന്നത് ബിൽകീസ് ബാനു മാത്രം.
- മാർച്ച് 4: ബിൽകീസ് ബാനു ലിംഖേദ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കുറ്റവാളികളുടെ പേരുകൾ പരാതിയിൽ പറഞ്ഞു. എന്നാൽ, എഫ്.െഎ.ആറിൽ ഉൾപ്പെടുത്തിയില്ല.
- 2003 മാർച്ച് 25: കേസ് എഴുതിത്തള്ളാൻ നീക്കം
- 2003 ഏപ്രിൽ: ബിൽകീസ് ദേശീയ മനുഷ്യാവകാശ കമീഷനെ സമീപിക്കുന്നു. കമീഷൻ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയോട് സുപ്രീംകോടതിയിൽ ബിൽകീസ് ബാനുവിനുവേണ്ടി ഹാജരാകാൻ ആവശ്യെപ്പട്ടു. ഇതുപ്രകാരം സുപ്രീംകോടതിയിൽ ഹരജി എത്തി.
- ഡിസംബർ 18: അന്വേഷണം സി.ബി.െഎക്ക് വിട്ട് സുപ്രീംകോടതി ഉത്തരവ്.
- 2004 ജനുവരി 22: സി.ബി.െഎ 12 പ്രതികളെ അറസ്റ്റ് ചെയ്തു.
- ഫെബ്രുവരി 11: ഗുജറാത്ത് പൊലീസിെൻറ കൃത്യവിലോപങ്ങൾ ചൂണ്ടിക്കാട്ടി സി.ബി.െഎ റിപ്പോർട്ട്.
- 2004 മാർച്ച്: സി.ബി.െഎ രണ്ട് പൊലീസ് ഒാഫിസർമാരെ അറസ്റ്റ് ചെയ്തു.
- ഏപ്രിൽ 19 :ആറ് പൊലീസ് ഒാഫിസർമാർ, രണ്ട് ഗവ. ഡോക്ടർമാർ അടക്കം 20 പേർക്കെതിരെ സി.ബി.െഎ കുറ്റപത്രം.
- ആഗസ്റ്റ് 6: കേസ് മുംൈബയിലേക്ക് മാറ്റാൻ ഉത്തരവ്.
- 2008 ജനുവരി 18: 12 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി. ജീവപര്യന്തം വരെ ശിക്ഷ. മറ്റുള്ളവരെ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.