കൂട്ടബലാത്സംഗ കേസ് പ്രതി ബിക്കി അലി കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിലെന്ന് പൊലീസ്

ദിസ്പുർ: അസമിൽ പെൺകുട്ടിയെ കൂട്ട ബലാത്സം​ഗം ചെയ്ത കേസിലെ പ്രതിയെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി. വനിത പൊലീസ് ഉദ്യോ​ഗസ്ഥയുൾപ്പെടെയുളളവരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കവെ ഏറ്റുമുട്ടലുണ്ടായെന്നും ഇതിനിടെ പ്രതി കൊല്ലപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

അസമിലെ ​ഗുവാഹത്തിയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്.‌ പെൺകുട്ടിയെ കൂട്ടബലാത്സം​ഗത്തിന് ഇരയാക്കിയ സംഭവത്തിൽ ബിക്കി അലിക്കും മറ്റു നാലു പേർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അറസ്റ്റ് ചെയ്തതിനുശേഷം കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് പ്രതിയെ കൊണ്ടുപോയപ്പോൾ ബിക്കി രക്ഷപ്പെടാൻ ശ്രമിച്ചെന്നും ഇതിനാലാണ് ഏറ്റുമുട്ടലുണ്ടായതെന്നും പൊലീസ് പറഞ്ഞു.

സംഭവത്തിൽ രണ്ട് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. ട്വിങ്കിൾ ഗോസാമിയെന്ന പൊലീസുകാരിയിൽ നിന്നും റിവോൾവർ വാങ്ങി ബിക്കി അലി വെടിയുതിർത്തുവെന്നും ഇതിൽ നിന്ന് രക്ഷ നേടാനായി തിരിച്ച് വെടിവെക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 

Tags:    
News Summary - Biki Ali, prime accused in gangrape of minor girl in Assam, shot dead in encounter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.