മുസ്​ലിം ​മാധ്യമ പ്രവർത്തകനെ ഭീഷണിപ്പെടുത്തി 'ജയ്​ ശ്രീ റാം' വിളിപ്പിച്ചു

പാറ്റ്​ന: മുസ്​ലിം മാധ്യമ പ്രവർത്തകനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി 'ജയ്​ ശ്രീ റാം' വിളിപ്പിച്ചതായി വെളിപ്പെടുത്തൽ. എൻ.ഡി.ടി.വിയിൽ മാധ്യമ പ്രവർത്തകനായ മുന്ന ഭാരതിയെയും കുടുംബത്തെയുമാണ്​ ബജ്​രംഗദൾ പ്രവർത്തകർ ഭീഷണിപ്പെടുത്തി ജയ്​ ശ്രീറാം ​വിളിപ്പിച്ചത്​. കാർ കത്തിക്കുമെന്നായിരുന്നു പ്രവർത്തകരുടെ ഭീഷണി.

ബിഹാറിലെ വൈശാലി ജില്ലയിലെ കരൺജി ഗ്രാമത്തിൽ കുടംബത്തോടൊപ്പം യാത്ര ചെയ്യു​േമ്പാഴാണ്​ അ​ദ്ദേഹത്തിന്​ ദുരനുഭവമുണ്ടായത്​​. മുസാഫാർപുർ ദേശീയ പാതയിൽ കാർ പ്രവേശിച്ചപ്പോഴായിരുന്നു​ സംഭവം. ദേശീയപാതയിലെ ടോൾ ബുത്തിന്​ സമീപം യാത്രക്കാർക്ക്​ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ട്രക്ക്​ പാർക്ക്​ ചെയ്​തിരിക്കുന്നത്​ ചോദ്യം ചെയ്​തപ്പോഴാണ്​ മാധ്യമ പ്രവർത്തകന്​ ദുരനുഭവമുണ്ടായത്​.

​എന്തിനാണ്​ ഇത്തരത്തിൽ തടസമുണ്ടാക്കി ട്രക്ക്​ പാർക്ക്​ ചെയ്​തതെന്ന്​ ചോദിച്ചപ്പോൾ അതിനടുത്തുണ്ടായിരുന്ന യുവാവ്​ ബജ്​രംഗദൾ പ്രവർത്തകരെ ഉപയോഗിച്ച്​ കാർ കത്തിക്കുമെന്ന്​ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്നാണ്​ നിർബന്ധിച്ച്​ ജയ്​ ശ്രീ റാം വിളിക്കാൻ ആവശ്യപ്പെട്ടതെന്നും മുന്ന ഭാരതി പറഞ്ഞു. 
 

Tags:    
News Summary - Bihar: Muslim journalist forced to say ‘Jai Shri Ram’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.