രണ്ട് വർഷം മുമ്പ് മരിച്ച അധ്യാപകന്​ ബീഹാറിൽ സസ്‌പെൻഷൻ

പട്‌ന (ബീഹാർ): രണ്ട് വർഷം മുമ്പ് മരിച്ച അധ്യാപകനെ ബീഹാർ വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തു!. ഉത്തരക്കടലാസ്​ പരിശോധിക്കാത്ത അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കൂട്ടത്തിലാണ്​ മരണപ്പെട്ട രഞ്ജിത് കുമാർ യാദവ്​ എന്ന അധ്യാപക​​െൻറ പേരും ഉൾപ്പെട്ടത്​.

ഇൻറർമീഡിയറ്റ്​ വിദ്യാർഥികളുടെ മൂല്യ നിർണയത്തിന്​ ഹാജരാകാത്ത അധ്യാപകരെ സസ്‌പെൻഡ് ചെയ്ത്​, ഫെബ്രുവരി 28നാണ്​ ബെഗുസാരായി ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ഓഫീസിൽ നിന്ന് ഉത്തരവിറക്കിയത്​.

ബെഗുസാരായിലെ ക്യാമ്പിൽ യാദവ് പകർപ്പുകൾ പരിശോധിക്കേണ്ടതായിരുന്നുവെന്ന് ഉത്തരവിൽ പറയുന്നു. സംഭവത്തിൽ വീഴ്​ച പറ്റിയതായും അന്വേഷണം നടത്തുമെന്നും വിദ്യാഭ്യാസ വകുപ്പ്​ അധികൃതർ അറിയിച്ചതായി ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട്​ ചെയ്​തു.

Tags:    
News Summary - Bihar Education Dept suspends teacher who died two years ago

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.