ധോല–സദിയ പാലം: ഇന്ത്യക്ക് മുന്നറിയിപ്പുമായി ചൈന

ബെയ്ജിങ്: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമായ ധോല – സദിയ പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിനു പിന്നാലെ ഇന്ത്യക്ക് മുന്നറിയിപ്പുമായി ചൈന. ചൈനയുമായുള്ള അതിർത്തി വിഷയത്തിൽ ഇന്ത്യ സൂക്ഷ്മതയോടെയും സംയമനത്തോടെയും തീരുമാനങ്ങളെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം വാർത്താഏജൻസിയോടു പറഞ്ഞു. ചൈന-ഇന്ത്യ അതിര്‍ത്തി സംബന്ധിച്ച് ചൈനയുടെ നിലപാട് വ്യക്തമാണ്. പരസ്പരമുള്ള ചര്‍ച്ചകളിലൂടെയും കൂടിക്കാഴ്ചകളിലൂടെയും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വക്താവ് പറഞ്ഞു.

അരുണാചൽ പ്രദേശ് തെക്കൻ തിബറ്റാണെന്നാണ് ചൈനയുടെ അവകാശവാദം. ഇന്ത്യ അതുനിഷേധിക്കുന്നു. അരുണാചലിലേക്കു നദിക്കു കുറുകെ പാലം നിർമിച്ചതാണു ചൈനയെ ചൊടിപ്പിച്ചത്.

അസമില്‍നിന്ന് അരുണാചലിലേയ്ക്കുള്ള യാത്രാദൂരവും സമയവും വളരെയധികം കുറയ്ക്കാന്‍ 9.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാലത്തിലൂടെ സാധിക്കും. അസം–അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ ജനങ്ങൾക്കു മികച്ച യാത്രാസൗകര്യം ഒരുക്കുന്നതിനൊപ്പം, ചൈനീസ് അധിനിവേശത്തെ ചെറുക്കാനുള്ള നടപടികളുടെ ഭാഗവുമായാണ് ഇന്ത്യ ധോല – സദിയ പാലം യാഥാർഥ്യമായത്. അടിയന്തര സാഹചര്യത്തിൽ അസമിൽനിന്ന് ഇനി സൈന്യത്തിനു കരമാർഗം അരുണാചൽ പ്രദേശിലെത്താനുള്ള സമയത്തിൽ കാര്യമായ കുറവുണ്ടാകും. ചൈനീസ് അതിർത്തിയോടു ചേർന്നുളള പാലം, ടാങ്ക് അടക്കമുളള സൈനിക വാഹനങ്ങളുടെ നീക്കത്തിന് അനുയോജ്യമായാണു നിര്‍മിച്ചിരിക്കുന്നത്.

Tags:    
News Summary - Bhupen Hazarika Dhola-Sadiya Bridge: China Warns India After PM Modi Launched Assam-Arunachal Bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.