പ്രായപൂർത്തിയാകാത്ത സഹോദരിയെ കഞ്ചാവിന്​ അടിമയാക്കി പലർക്കായി കാഴ്ചവെച്ച 20കാരി പിടിയിൽ

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന്​ നൽകി അടിമയാക്കി പലർക്കായി കാഴ്ചവെച്ച സഹോദരി അറസ്റ്റിൽ. പെൺകുട്ടിയുടെ മാതാവ്​ നൽകിയ പരാതിയുടെ അടിസ്​ഥാനത്തിലാണ്​ നടപടി.

പെൺകുട്ടിയുടെ 20കാരിയായ സഹോദരിക്കൊപ്പം അഞ്ചുപേരെയും കൂടി പൊലീസ്​ അറസ്റ്റ്​ ചെയ്​തിട്ടുണ്ട്​. അര ഡസനിലധികം സന്ദർഭങ്ങളിലായി അഞ്ചുപേർക്കാണ്​ പെൺകുട്ടിയെ 20കാരിയായ സഹോദരി പണം വാങ്ങി വിറ്റത്​.

മയക്കുമരുന്നിന്​ അടിമയായതോടെ പെൺകുട്ടിയെ സന്നദ്ധ സംഘടന കൗൺസിലിങ്ങി​ന്​ വിധേയമാക്കിയതോടെയാണ്​ ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്​. 13 വയസ്​ മാത്രമുള്ളപ്പോഴാണ്​ സഹോരി കഞ്ചാവ്​ നൽകിയതെന്ന്​ പെൺകുട്ടി പൊലീസിന്​ മൊഴി നൽകി.

അതേസമയത്തുതന്നെ ഇന്ദോറിൽ കൊണ്ടുപോയി 2000 രൂപക്ക്​ സഹോദരി തന്നെ മറ്റൊരാൾക്ക്​ കൈമാറിയതായും പെൺകുട്ടി പറഞ്ഞു. സമീർ എന്ന വ്യക്തിയാണ്​ പെൺകുട്ടിയെ അവിടെവച്ച്​ ബലാത്സംഗം ചെയ്​തത്​. അറസ്റ്റിലായ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി ഗാന്ധി നഗർ പൊലീസ്​ പറഞ്ഞു. 

Tags:    
News Summary - Bhopal minor drugged pushed into sex trade by sister mother files complaint 6 arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.