ഭോപാൽ: 19 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ നാലുപേരെ അതിവേഗകോടതി ജീവപര്യന്തംതടവിന് ശിക്ഷിച്ചു. കുറ്റം തെളിയിക്കപ്പെട്ട പ്രതികൾ മരണംവരെ തടവ് അനുഭവിക്കണമെന്ന് അഡീഷനൽ സെഷൻസ് ജഡ്ജ് സവിത ദുബെ വിധിച്ചു. കോച്ചിങ് ക്ലാസ് കഴിഞ്ഞ് വരുകയായിരുന്ന 19കാരിയെ ഇക്കഴിഞ്ഞ ഒക്ടോബർ 31ന് സന്ധ്യക്കാണ് പ്രതികൾ ഹബീബ്ഗഞ്ച് റെയിൽവേ സ്റ്റേഷന് സമീപം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.
വധശ്രമം, കൂട്ടമാനഭംഗം എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. ഗോലു എന്ന ബിഹാരി ചധർ (25), അമർ എന്ന ഗുണ്ടു (24), രാജേഷ് ചെത്രം എന്ന രാജു (26), രമേഷ് മെഹ്റ എന്ന രാജു (45) എന്നിവർക്കാണ് ശിക്ഷ. റെയിൽവേ പൊലീസ് ദമ്പതികളുടെ മകളാണ് ബലാത്സംഗത്തിന് ഇരയായത്. പൊലീസ് അതിർത്തിപ്രശ്നത്തിെൻറ പേരിൽ തുടക്കത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ മടിച്ചതിനെ തുടർന്നുണ്ടായ പൊതുജനപ്രക്ഷോഭത്തിെൻറ ഫലമായി മധ്യപ്രദേശ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.