ന്യൂഡൽഹി: ഭീമ കൊേറഗാവ് കേസിൽ മനുഷ്യാവകാശ പ്രവർത്തകരായ ഗൗതം നവലാഖ, ആനന്ദ് തെൽതുംബ്ഡെ എന്നിവർക്ക് സുപ്രീംകോടതി മുൻകൂർ ജാമ്യം നിഷേധിച്ചു. ഇരുവരോടും മൂന്നാഴ്ചക്കകം കീഴടങ്ങാനും ജസ്റ്റിസുമാരായ അരുൺ മിശ്ര, എം.ആർ. ഷാ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
പാസ്പോർട്ടും ഹാജരാക്കണം. നവലാഖക്കും തെൽതുംബ്ഡെക്കും നേരത്തേ ബോംബെ ഹൈകോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. എന്നാൽ, അറസ്റ്റിൽനിന്ന് കോടതി നാലാഴ്ച ഇടക്കാല സംരക്ഷണം നൽകി ഉത്തരവിട്ടു. സുപ്രീംകോടതി ഇതു മാർച്ച് 16വരെ നീട്ടുകയായിരുന്നു.
2018 ജനുവരിയിൽ നടന്ന ഭീമ കൊറേഗാവ് അക്രമവുമായി ബന്ധപ്പെട്ട് മാവോവാദി ബന്ധം ആരോപിച്ചാണ് നവലാഖ, തെൽതുംബ്ഡെ എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.