ഭവാനിപൂർ മണ്ഡലത്തി​ലെ ഉപതെരഞ്ഞെടുപ്പ്​ സുതാര്യമായി നടക്കില്ലെന്ന്​ പ്രിയങ്ക തിബ്രേവാൾ

കൊൽക്കത്ത: ഭവാനിപൂർ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്​ സുതാര്യമായി നടക്കില്ലെന്ന ആരോപണവുമായി ബി.ജെ.പി സ്ഥാനാർഥി അഡ്വ.പ്രിയങ്ക തിബ്രേവാൾ. പശ്​ചിമബംഗാളിൽ ഭരണം നടത്തുന്ന തൃണമൂൽ കോൺഗ്രസ്​ അക്രമത്തെ പ്രോൽസിപ്പിക്കുന്നിടത്തോളം തെരഞ്ഞെടുപ്പ്​ സുതാര്യമാവില്ലെന്ന്​ അവർ പറഞ്ഞു. കാളിഘാട്ട്​ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയതിന്​ ശേഷം പ്രതികരിക്കുകയായിരുന്നു അവർ.

കാളിദേവിയിൽ നിന്നും അനുഗ്രഹം വാങ്ങാനാണ്​ ഞാൻ ഇവിടെയെത്തിയത്​. ജനങ്ങൾക്കായി എനിക്ക്​ നീതി നടപ്പാക്കണം. സംസ്ഥാന ഭരണകൂടം ബംഗാൾ ഭരണകൂടത്തോട്​ അനീതിയാണ്​ പ്രവർത്തിച്ചതെന്നും പ്രിയങ്ക പറഞ്ഞു. പശ്​ചിമബംഗാളിലെ എല്ലാ ജനങ്ങളും വോട്ട്​ രേഖപ്പെടുത്താൻ എത്തണമെന്നും അവർ അഭ്യർഥിച്ചു.

ബബുൾ സുപ്രിയോയുടെ ലീഗൽ അഡ്വൈസറായിരുന്നു​ പ്രിയങ്ക. 2014ലാണ്​ ഇവർ ബി.ജെ.പിയിലെത്തുന്നത്​. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്​ ബി.ജെ.പിയിൽ ചേരാൻ തനിക്ക്​ പ്രചോദനമായതെന്ന്​ പ്രിയങ്ക നേരത്തേ വ്യക്തമാക്കിയിരുന്നു. 2015ൽ ബി.ജെ.പി സ്​ഥാനാർഥിയായി കൊൽക്കത്ത മുനിസിപ്പൽ കൗൺസലിലേക്ക്​ മത്സരിച്ചിരുന്നു. എന്നാൽ തൃണമൂൽ കോൺ​ഗ്രസിന്‍റെ സ്വപൻ സമ്മാദാറിനോട്​ പരാജയ​പ്പെടുകയായിരുന്നു.

തുടർന്ന്​ ബി.ജെ.പിയുടെ നിരവധി നേതൃ സ്​ഥാനങ്ങളുടെ ചുമതല ഇവർ വഹിച്ചു. 2020ആഗസ്റ്റിൽ ഭാരതീയ ജനത യുവ മോർച്ചയുടെ ബംഗാൾ വൈസ്​ പ്രസിഡന്‍റായി ചുമതല​യേൽക്കുകയും ചെയ്​തിരുന്നു. 

Tags:    
News Summary - Bhabanipur bypoll would not be conducted with transparency, says BJP candidate Tibrewal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.