ഫാഷിസ്​റ്റുകളുടെ ലക്ഷ്യം സാമുദായിക ധ്രുവീകരണം- രാഹുൽ ഗാന്ധി

ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലനും (സി.എ.ബി) ദേശീയ പൗരത്വ രജിസ്​റ്ററിനും (എൻ.ആർ.സി) എതിരായ ശരിയായ പ്രതിരോധം സമാധാനപരവും അക്രമരഹിതവുമായ സത്യഗ്രഹം ആണെന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

‘ഇന്ത്യയിൽ സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ടുള്ള ഫാഷിസ്​റ്റ്​ ശക്​തികളുടെ ആയുധങ്ങളാണ്​ സി.എ.ബിയും എൻ.ആർ.സിയും. ഈ വൃത്തികെട്ട ആയുധങ്ങൾക്കെതിരായ ശരിയായ പ്രതിരോധം സമാധാനപരവും അക്രമരഹിതവുമായ സത്യഗ്രഹം ആണ്​. സി.എ.ബിക്കും എൻ.ആർ.സിക്കുമെതിരെ സമാധാനപരമായി ​പ്രക്ഷോഭം നടത്തുന്ന എല്ലാവർക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു’- രാഹുൽ ട്വീറ്റ്​ ചെയ്​തു.

കല്ലെറിയുകയും ബസ്​ കത്തിക്കുകയും ലഹള ഉണ്ടാക്കുകയും സ്വന്തം രാജ്യത്തെ ഒറ്റുകൊടുക്കുകയും ചെയ്യുന്നവരിൽ നിന്ന്​ സമാധാനം ആഗ്രഹിക്കുന്നത്​ മണ്ടത്തരമാണെന്ന മറുപടിയുമായി മാധ്യമ പ്രവർത്തകൻ അർണാബ്​ ഗോസ്വാമി പിന്നാലെ ട്വിറ്ററിലെത്തി.

Tags:    
News Summary - Best defence against CAB & NRC is peaceful, non violent Satyagraha: Rahul -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.