ബംഗളൂരു: ഒാൺലൈൻ മാർകറ്റായ ഒ.എൽ.എക്സിൽ കാർ വിൽപന നടത്തിയ യുവാവിനെ കാണാതായി. ബ്രിട്ടീഷ് ടെലികോം കമ്പനിയിൽ സോഫ്റ്റവയർ എഞ്ചനീയറായ അജിതഭ് കുമാറിനെയാണ് (29) കഴിഞ്ഞ ഒരാഴ്ചയായി കാണാതായത്. തെൻറ കാർ ഒാൺലൈൻ മാർകറ്റായ ഒ.എൽ.എക്സിൽ അജിതഭ് വിൽപനക്ക് വെച്ചിരുന്നു. ആവിശ്യക്കാരൻ വിളിച്ചതിനെ തുടർന്ന് വൈകുന്നേരം 6:30 ഒാടെ കാറുമായി ചെന്ന അജിതഭിനെ പിന്നീടാരും കണ്ടിട്ടില്ല.
പാട്ന സ്വദേശിയായ അജിതഭ് ബാല്യകാല സുഹൃത്തായ രവിയുമൊത്ത് ബംഗളരൂവിലെ വൈറ്റ്ഫീൽഡ് ഭാഗത്താണ് താമസിച്ചിരുന്നത്. സാധാരണ വേഷത്തിലാണ് അജിതഭ് വീട്ടിൽ നിന്ന് േപായതെന്നാണ് സുഹൃത്തുക്കൾ മൊഴി നൽകിയത്.
കൊൽകത്തയിലെ െഎ.െഎ.എമ്മിൽ എം.ബി.എ ചെയ്യുന്നതിന് അജിതഭിന് അഞ്ച് ലക്ഷം രൂപ ഫീസായി നൽകേണ്ടതുണ്ടായിരുന്നു. ഇതിനായാണ് കാർ ഒ.എൽ.എക്സിൽ വിൽപനക്ക് വെച്ചതെന്നാണ് നിഗമനം.
സംഭവത്തിന് ശേഷം വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും അജിതഭിനെ കണ്ടെത്താൻ പൊലീസിനായില്ല. സഞ്ചരിച്ച കാർ എവിടെയാണെന്നതിനും അവർക്കുത്തരമില്ല. കാർ മറികടന്ന് േപായ വഴികളിലുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.
ഫോൺ ട്രാക്ക് ചെയ്തപ്പോൾ നഗരത്തിലെ പ്രാന്തപ്രദേശമായ ഗുഞ്ചറിലാണ് അജിതഭ് അവസാനമുണ്ടായിരുന്നത്. അതിന് ശേഷം ഫോൺ സ്വിച്ച് ഒാഫാവുകയായിരുന്നു. വാട്സാപ്പും മറ്റ് വിവരങ്ങളും പരിശോധിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ലെന്നും പൊലീസ് പറഞ്ഞു. കാണാതായതുമായി ബന്ധപ്പെട്ട് ഒ.എൽ.എക്സിലുണ്ടായിരുന്ന വിവരങ്ങളും കോൾ റെക്കോർഡുകളും പരതിയിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.
അജിതഭിനെ കണ്ടെത്താൻ കുടുംബവും സുഹൃത്തുക്കളും ഒാൺലൈൻ കാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.