ബിസിനസ് കാര്യങ്ങൾ നോക്കിയില്ല; പിതാവ് മകനെ തീകൊളുത്തി കൊന്നു

ബിസിനസ് കാര്യങ്ങൾ നേരാംവണ്ണം നോക്കി നടത്താത്തതിന് പിതാവ് മകനെ തീകൊളുത്തി കൊന്നു. ഏപ്രിൽ ഒന്നിന് ബംഗളൂരു ചാമരാജ്പേട്ടിലെ വാൽമീകി നഗറിലാണ് സംഭവം. മൂന്ന് വർഷം മുമ്പ് പിതാവിന്റെ പെയിന്റ് ഫാബ്രിക്കേഷൻ ബിസിനസ്സ് മകൻ ഏറ്റെടുത്തിരുന്നു. അത് ശരിയായി നടത്താൻ മകന് കഴിഞ്ഞില്ല.

തുടർന്നാണ് മകൻ അർപിത് സെതിയയെ പിതാവ് സുരേന്ദ്ര കുമാർ കൊലപ്പെടുത്തിയത്. അർപിത് മൈസൂരു റോഡിൽ കട വാടകക്ക് എടുത്തതിന് പുറമെ 1.5 കോടിയിലധികം രൂപ കടം വാങ്ങിയതായി 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്തു.

സുരേന്ദ്ര തന്റെ മകനോട് ബിസിനസിന്റെ കണക്കുകൾ കാണിക്കാൻ ആവശ്യപ്പെട്ടു. അർപിത് അത് നിരസിച്ചു. ഇതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഗോഡൗണിനുള്ളിൽ 30 മിനിറ്റോളം ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതായി അയൽവാസികൾ പറഞ്ഞു. പെയ്ന്റ് തിന്നർ ഉപയോഗിച്ചാണ് സുരേന്ദ്ര മകന് തീകൊളുത്തിയത്. പെയ്ന്റ് തിന്നറിൽ മുങ്ങഇയ അർപിത് ഗോഡൗണിന് പുറത്തേക്ക് ഓടുന്നതും തീവെക്കല്ലേ എന്ന് പിതാവിനോട് അഭ്യർഥിക്കുന്നതും കാണാം. എന്നാൽ, ഇത് വകവെക്കാ​തെ പിതാവ് തീ കത്തിക്കുകയായിരുന്നു.

മകന്റെ പിന്നാലെ സുരേന്ദ്ര പുറത്തേക്ക് വരുന്നതും സി.സി ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. അർപിത് തന്റെ പിതാവിനോട് അപേക്ഷിക്കുന്നത് കാണാമായിരുന്നു. പക്ഷേ ആ മനുഷ്യൻ കേൾക്കാൻ തയ്യാറായില്ല.

അച്ഛൻ തീപ്പെട്ടി കത്തിച്ചപ്പോൾ അർപിത് അച്ഛനെ തടയാൻ ശ്രമിക്കുന്നതും സി.സി ടി.വിയിൽ കാണാം. ആദ്യത്തെ തീപ്പെട്ടി അണഞ്ഞെങ്കിലും സുരേന്ദ്ര മറ്റൊരു തീപ്പെട്ടി കത്തിച്ച് അർപിത്തിന് നേരെ എറിഞ്ഞു. ഉടൻ തന്നെ തീപിടിച്ചു.

25 വയസ്സുള്ള അർപിത് തന്റെ പിതാവ് തന്നെ തീകൊളുത്തിയെന്ന് നിലവിളിച്ചുകൊണ്ട് ഓടുന്നതും സി.സി ടി.വി ദൃശ്യങ്ങളിൽ കാണാം. നാട്ടുകാർ അർപിത്തിനെ ഓട്ടോയിൽ വിക്ടോറിയ ആശുപത്രിയിലെത്തിച്ചു. 60 ശതമാനം പൊള്ളലേറ്റതായി ഡോക്ടർമാർ പറഞ്ഞു.

ഏപ്രിൽ 7 വ്യാഴാഴ്ചയാണ് അർപിത് മരണത്തിന് കീഴടങ്ങിയത്. ഏകദേശം ഒരു വർഷത്തോളമായി അച്ഛനും മകനും തമ്മിൽ വഴക്കായിരുന്നുവെന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പറയുന്നു.

Tags:    
News Summary - Bengaluru man sets son ablaze for failing to run business properly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.