ബംഗളൂരു: നടി രന്യ റാവു മുഖ്യപ്രതിയായ ബംഗളൂരു സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർചെയ്ത ഹവാല കേസിൽ കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വരയുടെ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് വ്യാഴാഴ്ചയും തുടർന്നു. സ്വർണക്കടത്ത് കേസിലെ പ്രതി കന്നട നടി രന്യ റാവുവുമായി ബന്ധപ്പെട്ട് നടത്തിയ സാമ്പത്തിക ഇടപാടുകളടക്കം ചൂണ്ടിക്കാട്ടിയാണ് ഇ.ഡി അന്വേഷണം.
ഹവാല ഇടപാടുമായി ബന്ധപ്പെട്ട് പരമേശ്വരയുടെ സ്ഥാപനങ്ങളടക്കം 16 ഇടങ്ങളിലാണ് ബുധനാഴ്ച ഇ.ഡി റെയ്ഡ് നടത്തിയത്. പരമേശ്വരയുടെ കുടുംബ ട്രസ്റ്റിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളായ തുമകൂരുവിലെ സിദ്ധാർഥ മെഡിക്കൽ കോളജ്, സിദ്ധാർഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, നെലമംഗലയിലെ സിദ്ധാർഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്.
വിദ്യാഭ്യാസ ട്രസ്റ്റിന്റെ അക്കൗണ്ടിൽനിന്ന് രന്യ റാവുവിന്റെ അക്കൗണ്ടിലേക്ക് 40 ലക്ഷം രൂപയുടെ ഇടപാട് നടത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഇത് ‘സ്വാധീനമുള്ള’ ഒരു വ്യക്തിയുടെ നിർദേശപ്രകാരമാണെന്നും അദ്ദേഹം രാഷ്ട്രീയത്തിൽ അറിയപ്പെടുന്നയാളാണെന്നുമാണ് ഇ.ഡി ഉദ്യോഗസ്ഥർ നൽകുന്ന സൂചന. സിദ്ധാർഥ മെഡിക്കൽ കോളജിൽനിന്ന് കഴിഞ്ഞ അഞ്ചു വർഷത്തിനിടെയുള്ള സാമ്പത്തിക റിപ്പോർട്ട് ഇ.ഡി തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.