ബംഗളൂരു സ്​ഫോടനക്കേസ്​ പ്രതി സലീം കണ്ണൂരിൽ അറസ്​റ്റിൽ

കണ്ണൂർ: 2008ൽ ബംഗളൂരുവിലെ ഒമ്പതിടങ്ങളിൽ നടന്ന ബോംബ്​ സ്​ഫോടനങ്ങളുമായി ബന്ധപ്പെട്ട കേസിൽ ഒരാൾകൂടി അറസ്​റ്റിൽ. കണ്ണൂർ പിണറായി പറമ്പായി സ്വദേശി സി. സലീമിനെയാണ്​ പിണറായി പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​.

കേരള പൊലീസ്​ നൽകിയ രഹസ്യവിവരത്തി​​​​െൻറ അടിസ്ഥാനത്തിൽ ബംഗളൂരു സിറ്റി ക്രൈംബ്രാഞ്ച്​ അധികൃതർ രണ്ടു​ ദിവസം മുമ്പ്​ കണ്ണൂരിൽ എത്തിയിരുന്നു. ബുധനാഴ്​ച വൈകീ​േട്ടാടെ പിണറായിയിൽ വെച്ചാണ്​ സലീമിനെ അറസ്​റ്റ്​ ചെയ്​തത്​. ഇയാളെ ഉടൻ ബംഗളൂരു ക്രൈംബ്രാഞ്ച്​ അധികൃതർക്ക്​ കൈമാറുമെന്നാണ്​ വിവരം. 23 പ്രതികളുള്ള കേസിൽ 21ാം പ്രതിയാണ്​ സലീം.

10​ വർഷമായി ഒളിവിൽ കഴിയുന്ന സലീം പിണറായിയിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന്​ ​പൊലീസ്​ നടത്തിയ അന്വേഷണത്തിലാണ്​ ഇയാൾ പിടിയിലായത്​. പാകിസ്​താൻ പൗരനായ ഒരാളാണ്​ ബംഗളൂരു സ്​ഫോടനക്കേസിൽ ഇനി പിടിയിലാകാനുള്ളത്​.

Tags:    
News Summary - Bengaluru blast case one Arrested-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.