കൊൽക്കത്ത: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാൾ പാവയല്ലെന്നും നിങ്ങൾ കളിപ് പിക്കാൻ നോക്കേണ്ടെന്നും മമത ബാനർജി പറഞ്ഞു. ബംഗാളിനെ ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും അവർ വ്യക്തമാക്കി. അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ തകർക്കപ്പെട്ട സമൂഹിക പരിഷ്കർത്താവ് ഈശ്വരചന്ദ്ര വിദ്യാസാഗറിന്‍റെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു മമത.
34 വർഷം നീണ്ട ഇടതു ഭരണത്തിന് ശേഷമാണ് താൻ അധികാരത്തിലേറിയത്. കാറൽ മാക്സിന്‍റെയോ െലനിനിന്‍റെയോ പ്രതിമകൾ തകർത്തിട്ടില്ലെന്നും മമത പറഞ്ഞു.
എല്ലാവർക്കും വേണ്ടിയാണ് ഞാൻ പ്രവർത്തിക്കുന്നത്. ക്ഷേത്രങ്ങൾ മുതൽ മുസ് ലിം പള്ളികൾ വരെ ഇതിൽ ഉൾപ്പെടും. എന്നാൽ, ഞാൻ മുസ് ലിംകളെ പ്രീണിപ്പിക്കുകയാണെന്ന് ചിലർ പറയുന്നു.
ഈശ്വര ചന്ദ്ര വിദ്യാസാഗറിന്‍റെ പ്രതിമ തകർത്തത് തൃണമൂൽ കോൺഗ്രസ് ആണെന്ന് എതിരാളികൾ ആരോപിക്കുന്നു. തൃണമൂൽ പ്രവർത്തകർ തകർത്തെന്ന് എങ്ങനെ പറയാൻ കഴിയുന്നു. ഈ ആരോപണത്തെ തള്ളികളയുന്നുവെന്നും മമത വ്യക്തമാക്കി.
സംസ്ഥാനത്തെ സംഘർഷങ്ങളിൽ 10 പേർ കൊല്ലപ്പെട്ടു. ഇതിൽ എട്ടു പേർ തൃണമൂൽ പ്രവർത്തകരാണ്. മരണപ്പെട്ടവരുടെ കുടുംബങ്ങളെ സർക്കാർ സംരക്ഷിക്കുമെന്നും മമത കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.