കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് റാലി നടത്താനുള്ള ബി.ജെ.പി നീക്കത്തിനെതിരെ പശ്ചിമ ബംഗാൾ മുഖ്യമ ന്ത്രി മമതാ ബാനർജി. റാലികൾ നടത്തുന്നതിൽ നിന്ന് ബി.ജെ.പിയെ തടയാൻ ഞായറാഴ്ച മുതൽ സെക്ഷൻ 144 പ്രകാരം സംസ്ഥാന പൊലീസ് നി രോധന ഉത്തരവുകൾ പുറപ്പെടുവിച്ചു.
നിരോധന ഉത്തരവുകൾ ലംഘിച്ചതിന് ബി.ജെ.പി നേതാക്കൾക്കെതിരെ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജനുവരി 12ന് ബി.ജെ.പി ബംഗാൾ യൂണിറ്റ് ജനറൽ സെക്രട്ടറി സയന്തൻ ബസുവിനെയും പാർട്ടിയുടെ കൂച്ച് ബെഹാർ ജില്ലാ യൂണിറ്റ് പ്രസിഡൻറ് മാലതി രവ റേയെയും സിതാൽകുച്ചിയിലുള്ള സി.എ.എ അനുകൂല റാലിക്ക് പുറപ്പെടവേ പൊലീസ് തടഞ്ഞിരുന്നു.
സർക്കാരിന്റെ ഈ തന്ത്രങ്ങൾക്കെതിരെ ഞങ്ങൾ കൊൽക്കത്ത ഹൈകോടതിയെ സമീപിക്കും. തൃണമൂലിന് ഞങ്ങളെ നിശബ്ദമാക്കാൻ കഴിയില്ല. അവർ ബി.ജെ.പിയെ ഭയപ്പെടുന്നു -ബസു പറഞ്ഞു. തിങ്കളാഴ്ച തെക്കൻ ദിനാജ്പൂർ ജില്ലയിലെ മൽഗൽപൂർ പ്രദേശത്തേക്ക് പുറപ്പെട്ട ബസുവിനെയും ബംഗാൾ ബി.ജെ.പി യുവ മോർച്ച പ്രസിഡന്റ് ഡെബ്ജിത് സർക്കാറിനെയും പോലീസ് തടഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.