'ബ്രിട്ടീഷുകാരോട്​ മാപ്പുപറഞ്ഞ്​ ജയിലിൽ നിന്നും പുറത്തുവന്നതാരാണ്​?'; വി.ഡി സവർക്കറെക്കുറിച്ചുള്ള ചോദ്യവുമായി ബംഗാൾ സിവിൽ സർവീസ്​ പരീക്ഷ

കൊൽകത്ത: ഹിന്ദുത്വ രാഷ്​ട്രീയത്തിന്‍റെ താത്വികാചാര്യൻ വി.ഡി സവർക്കറെക്കുറിച്ചുള്ള ചോദ്യം ഉൾപ്പെടുത്തി ബംഗാൾ സിവിൽ സർവീസ്​ കമീഷൻ. ബ്രിട്ടീഷുകാരോട്​ മാപ്പെഴുതി ജയിലിൽ നിന്നും പുറത്തുവന്ന വിപ്ലവകാരി ആരാണെന്നായിരുന്നു ഞായറാഴ്​ച നടന്ന ബംഗാൾ സിവിൽ സർവീസ്​ പരീക്ഷയിൽ ഉൾപ്പെടുത്തിയ ചോദ്യം.

നാലു ഒപ്​ഷനുകൾ നൽകിയതിൽ ശരിയായ ഉത്തരമായി സവർകറിന്‍റെ പേരാണ്​ ഉപയോഗിച്ചത്​. ബി.ജി തിലക്​, സുഖ്​ദേവ്​ തപർ, ചന്ദ്ര ശേഖർ ആസാദ്​ എന്നിവരു​െട പേരുകളാണ്​ മറ്റു ഒപ്​ഷനുകളായി ഉണ്ടായിരുന്നത്​. ചോദ്യപേപ്പറിൽ എൻ.ആർ.സിയെക്കുറിച്ചും മോദി സർക്കാറിന്​ ആഗോള തലത്തിൽ കുപ്രസിദ്ധി നൽകിയ 'ടൂൾ കിറ്റ്​' വിവാദത്തെക്കുറിച്ചും ചോദ്യങ്ങളുണ്ട്​.

നേരത്തേ കേന്ദ്ര സർക്കാറിന്‍റെ യു.പി.എസ്​.സി പരീക്ഷയിൽ ബംഗാളിലെ തെരഞ്ഞെടുപ്പിന്​ ശേഷമുണ്ടായ ആക്രമണങ്ങളെക്കുറിച്ച്​ ചോദ്യമുണ്ടായിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി മമത ബാനർജി രംഗത്തെത്തിയിരുന്നു.

Tags:    
News Summary - bengal Civil Service Exam Refers to Savarkar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.