പൗരത്വ ഭേദഗതി നിയമത്തിനെതിരെ പശ്​ചിമ ബംഗാൾ പ്രമേയം പാസാക്കി

കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാൾ നിയമസഭ പ്രമേയം പാസാക്കി. ഉച്ചക്ക്​ രണ്ട്​ മണിക്ക്​ പ്ര ത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേർത്താണ്​ പ്രമേയം പാസാക്കിയത്​.

ഇതോടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമ േയം പാസാക്കുന്ന നാലാമത്​ സംസ്ഥാനമായി പശ്ചിമ ബംഗാൾ. ‘ഇപ്പോൾ ജനങ്ങൾ രാജ്യം വിടേണ്ടി വരുമെന്ന ഭീതിയിലാണ്​. എല്ലാത്തരം കാർഡുകളും സംഘടിപ്പിക്കുന്നതിനായി അവർ വരി നിൽക്കുകയാണ്​. ബംഗാളിൽ ഞങ്ങൾ സി.എ.എയും എൻ.ആർ.സിയും എൻ.പി.ആറും അനുവദിക്കില്ല’ -സഭയെ അഭിസംബോധന ചെയ്​ത്​ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം കേരളമാണ്​. ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച ആദ്യ സംസ്ഥാനവും കേരളമായിരുന്നു. കേരളത്തിന്​ പിന്നാലെ കോൺഗ്രസ്​ ഭരിക്കുന്ന​ പഞ്ചാബ്​, രാജസ്ഥാൻ സംസ്ഥാനങ്ങളും ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി.

Tags:    
News Summary - Bengal Assembly Passes Anti-CAA Resolution, Fourth State To Do So -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.