ചെന്നൈ: ബീഫ് ഫെസ്റ്റിൽ പെങ്കടുത്ത മലയാളി ഗവേഷക വിദ്യാർഥി ആർ. സൂരജിെന മർദിച്ച് വലതുകണ്ണ് തകർത്ത സംഭവത്തിൽ എ.ബി.വി.പി അനുഭാവികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് മദ്രാസ് െഎ.െഎ.ടിയിൽ വിദ്യാർഥി സമരം തുടരുന്നു. ഇടതു, ദലിത് വിദ്യാർഥി കൂട്ടായ്മകളും സൂരജിെൻറ സഹപാഠികളും സുഹൃത്തുക്കളുമാണ് സമരരംഗത്തുള്ളത്. ഡീനുമായുള്ള ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് െഎ.െഎ.ടി ഡയറക്ടർ ഭാസ്കർ രാമമൂർത്തിയുടെ ക്വാർേട്ടഴ്സിന് മുന്നിൽ വിദ്യാർഥികൾ ധർണ നടത്തി.
രാവിലെ10ന് മദ്രാസ് െഎ.െഎ.ടി കാമ്പസിെൻറ പ്രധാന ഗെയിറ്റ് 70 വിദ്യാർഥികൾ ഉപരോധിച്ചു. മലപ്പുറം പൊന്നാനി സ്വദേശിയായ സൂരജിെന മർദിക്കാൻ നേതൃത്വംനൽകിയ ഉത്തരേന്ത്യക്കാരനായ മനീഷ്കുമാർ സിങ്ങിനും ഏഴംഗ സംഘത്തിനുമെതിരെ നടപടിയെടുക്കുന്നതിൽ ഡീൻ അലംഭാവം കാണിക്കുകയാണെന്ന് സമരം ചെയ്യുന്ന വിദ്യാർഥികൾ ആരോപിച്ചു.
സൂരജിെൻറ ചികിത്സാ ചെലവ് െഎ.െഎ.ടി ഏറ്റെടുക്കുക, മർദിച്ചവരെ പുറത്താക്കുക, സംഭവങ്ങൾ വിദ്യാർഥികളോട് വിശദീകരിക്കാൻ മാനേജ്മെൻറ് തയാറാവുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
മർദനത്തിന് നേതൃത്വം നൽകിയ മനീഷിനെ സസ്പെൻഡ്ചെയ്യാൻ ഡീൻ ആരെയോ ഭയപ്പെടുന്നതായി സമരരംഗത്തുള്ള അഭിനവ് ആരോപിച്ചു. കണ്ണിന് ശസ്ത്രക്രിയ നടത്തി അപ്പോളോ ആശുപത്രിയിൽ കഴിയുന്ന സൂരജിെന പ്രതിപക്ഷനേതാവ് എം.കെ. സ്റ്റാലിൻ, തിരുച്ചി ശിവ എം.പി മറുമലർച്ചി, ദ്രാവിഡ മുന്നേറ്റ കഴകം ജനറൽ സെക്രട്ടറി ൈവക്കോ എന്നിവർ സന്ദർശിച്ചു. ആക്രമികൾക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് സർക്കാറിന് കത്ത് അയച്ചു.
ഇതിനിടെ കേസിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്. പരസ്പരം നൽകിയ പരാതികളിൽ രണ്ട് സംഘത്തിനെതിരെയും ചെന്നൈ കോട്ടുർപുരം െപാലീസ് േകസെടുത്തു.അംബേദ്കർ -പെരിയാർ സ്റ്റഡി സർക്കിൾ അനുഭാവിയായ സൂരജ് എയ്റോസ്പേസ് ഗവേഷക വിദ്യാർഥിയാണ്. മർദനത്തിന് നേതൃത്വം നൽകിയ മനീഷും ചികിത്സ തേടിയിട്ടുണ്ട്.
എഫ്.െഎ.ആർ മാറ്റിയെഴുതിയെന്ന് സൂരജ്
ചെന്നൈ: ഉന്നതതല സമ്മർദത്തെത്തുടർന്ന് പൊലീസ്, എഫ്.െഎ.ആർ മാറ്റി എഴുതിയതായി വിഡിയോ സന്ദേശത്തിൽ സൂരജ് ആരോപിച്ചു. രാജ്യത്തിന് അഭിമാനകരമായ സ്ഥാപനത്തിൽനിന്ന് ഇത്തരം ഒരു അനുഭവമുണ്ടായത് ഞെട്ടിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
സംഭവത്തെ തുടർന്ന് ധാരാളം പേർ പിന്തുണ നൽകിയിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് കിടക്കയിൽനിന്നും വിഡിയോ സന്ദേശം നൽകുന്നത്. മെസ്സിൽ സുഹൃത്തിനൊപ്പം ഭക്ഷണംകഴിച്ചുകൊണ്ടിരിക്കെ മുൻ പരിചയമില്ലാത്ത മനീഷ് സമീപെമത്തി ബീഫ് കഴിക്കുമോ എന്നുചോദിച്ചു. കഴിക്കുമെന്ന് മറുപടി പറഞ്ഞശേഷം ഭക്ഷണം കഴിക്കുകയായിരുന്ന തന്നെ ക്രൂരമായി മർദിക്കുകയായിരുന്നു. മുടിക്ക് കുത്തിപ്പിടിച്ച് തലക്കും മുഖത്തും മർദിച്ചു. പിടിച്ചുമാറ്റാനെത്തിയ സുഹൃത്തിനെ മനീഷിനൊപ്പം ഉണ്ടായിരുന്നവർ േചർന്ന് പിടിച്ചുെവക്കുകയും മർദിക്കാൻ സൗകര്യം ഒരുക്കുകയുമായിരുന്നു. ബീഫ് കഴിച്ച തന്നെ കൊല്ലുമെന്ന ഭീഷണിയും മുഴക്കി.
വലതുകണ്ണിെൻറ കാഴ്ച്ച തിരിച്ചുകിട്ടുമോ എന്ന കാര്യം പറയാറായിട്ടില്ലെന്നാണ് േഡാക്ടർമാർ അറിയിച്ചത്. െഎ.െഎ.ടി ഭരണവിഭാഗത്തിൽനിന്നാരും ആശുപത്രിയിൽ വന്നിട്ടില്ല. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിൽ ഭൂരിപക്ഷം പേരും ബീഫ് കഴിക്കുന്നവരാണ്. പുറത്തുേപായാൽ നമുക്കാർക്കും ഇതു സംഭവിക്കാം. തന്നെ സഹായിച്ചവരെല്ലാം മുൻ കരുതൽ എടുക്കണം^സൂരജ് പറഞ്ഞു.
പ്രതികൾക്ക് എതിരെ നടപടിവേണമെന്ന് ഡി.വൈ.എഫ്.െഎ
ന്യൂഡൽഹി: ചെന്നൈ െഎ.െഎ.ടി വിദ്യാർത്ഥി സൂരജിനെ എ.ബി.വി.പിക്കാർ മർദ്ദിച്ച സംഭവത്തിലെ പ്രതികൾക്ക് എതിരെ തമിഴ്നാട് പൊലീസ് ഉടൻ നടപടി എടുക്കണമെന്ന് ഡി.വൈ.എഫ്.െഎ കേന്ദ്ര കമ്മിറ്റി ആവശ്യപെട്ടു. സംഭവത്തിൽ ആരോപന വിധയേനായ എ.ബി.വി.പി നേതാവ് മനീഷ്സിങിനെ െഎ.െഎ.ടി അധികൃതർ ഉടൻ സസ്പെൻഡ് ചെയ്യണം. ഗോ സംരക്ഷകരെന്ന് പറയുന്നവർ സാധാരണ ജനങ്ങളുടെ ഭാവി തീരുമാനിക്കുകയും സംഘപരിവാർ സംഘടനകൾ കോളജ് കാമ്പസുകൾ നിയന്ത്രിക്കുകയും ചെയ്യുന്ന അഭൂതപൂർവ സാഹചര്യമാണ് ഇന്ന് കാണുന്നതെന്നും ദേശീയ സെക്രട്ടറി അഭയ് മുഖർജിയും പ്രസിഡൻറ് പി.എ. മുഹമ്മദ് റിയാസും പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.