വോട്ടുയന്ത്രങ്ങൾ സുരക്ഷിതം; ആരോപണങ്ങൾ അടിസ്​ഥാന രഹിതമെന്ന്​ തെര. കമീഷൻ

ന്യൂഡൽഹി: ഉത്തർ പ്രദേശിൽ ഇലക്​ട്രോണിക്​ വോട്ടുയന്ത്രങ്ങൾ സംരക്ഷണമില്ലാതെ കടത്തി​െയന്ന ആരോപണങ്ങൾ അടിസ്​ ഥാന രഹിതവും ബാലിശവുമാ​െണന്ന്​ തെരഞ്ഞെടുപ്പ്​ കമീഷൻ. ആരോപണങ്ങൾ ഉയർന്ന നാലു സ്​ഥലങ്ങളിലും വോട്ടുയന്ത്രങ്ങൾ വേണ്ടത്ര സുരക്ഷയും പ്രോ​ട്ടോകോളും പാലിക്കുന്നുണ്ടെന്നും കമീഷൻ അറിയിച്ചു.

വോട്ടുയന്ത്രവും വിവിപാറ്റും രാഷ്​ട്രീയ പാർട്ടികളുടെയും സ്​ഥാനാർഥികളുടെയും സാന്നിധ്യത്തിൽ മുദ്രവെച്ചതാണ്​. ഇതിൻെറ ദൃശ്യങ്ങളും പകർത്തിയിട്ടുണ്ട്​. സ്​ട്രോങ്​ റൂമിൽ സി.സി.ടി.വി കാമറകളും സി.എ.പി.എഫ്​ സുരക്ഷയും ഒരുക്കിയിട്ടുണ്ട്​. സ്​ഥാനാർഥികൾക്ക്​ സ്​ട്രോങ്​റൂം നിരീക്ഷിക്കാം. എല്ലാ സ്​ഥാനാർഥികളുടെയും ഓരോ പ്രതിനിധികൾക്ക്​ മുഴുവൻ സമയവും നിരീക്ഷിക്കാവുന്നതാണ്​. ആരോപണങ്ങൾ അടിസ്​ഥാന രഹിതമാ​െണന്നും കമീഷൻ പറഞ്ഞു.

യു.പിയിൽ വിവിധയിടങ്ങളിൽ ലോഡ്​കണക്കിന്​ ഇ.വി.എമ്മുകൾ കടത്തി​ കൊണ്ടുപോകുന്നതിൻെറ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. സുരക്ഷയില്ലാതെ കടത്തിയ ഇ.വി.എമ്മുകളിൽ ക്രമക്കേടുകൾ നടത്തിയിട്ടുണ്ടൊകാമെന്നും അതുകൊണ്ട്​ തന്നെ കൂടുതൽ വി.വി.പാറ്റ്​ എണ്ണണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Baseless’: Election Commission Dismisses Questions on ‘Unsecure’ EVM - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.