ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനം തുടരും -കുമാരസ്വാമി

ബംഗളൂരു: ബന്ദിപ്പൂർ വനമേഖല വഴിയുള്ള രാത്രിയാ​ത്രാ നിരോധനം തുടരുമെന്ന് കർണാടക മുഖ്യമന്ത്രി എച്ച്​.ഡി. കുമാരസ്വാമി. തീരുമാനം കേന്ദ്ര സർക്കാറിനെ അറിയിക്കും. വനമേഖലയിൽ മേൽപാലം നിർമിക്കാനുള്ള നിർദേശം പ്രായോഗികമല്ലെന്നും കുമാരസ്വാമി പറഞ്ഞു. 

രാത്രിയാത്രാ നിരോധന വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇപ്പോൾ ഇത്​ ചർച്ചയാക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു. 

കേരള സന്ദർശനവേളയിൽ രാത്രിയാത്രാ നിരോധനം സംബന്ധിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുമെന്ന്​ കുമാരസ്വാമി നേരത്തെ വ്യക്തമാക്കിയിരുന്നു.
 

Tags:    
News Summary - Bandipur Night Travel Ban Continue says HD Kumaraswamy -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.