ബംഗളൂരു: ബന്ദിപ്പൂർ കടുവ സേങ്കതത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതകളിൽ ഏർപ്പെടുത്തിയ രാത്രിയാത്ര നിരോധനം തുടരാൻ വിദഗ്ധ സമിതി നിർദേശം. സുപ്രീംകോടതി നിർദേശപ്രകാരം രൂപവത്കരിച്ച വിദഗ്ധ സമിതിയും ബന്ദിപ്പൂരിലെ രാത്രിയാത്ര നിരോധനത്തെ പിന്തുണച്ചത് യാത്രാവിലക്ക് നീക്കണമെന്ന ആവശ്യവുമായി രംഗത്തുള്ള കേരള സർക്കാറിന് തിരിച്ചടിയാവും.
കോഴിക്കോട് -കൊല്ലഗൽ ദേശീയപാത 766, കോയമ്പത്തൂർ-ഗുണ്ടൽപേട്ട് ദേശീയപാത 181 എന്നീ റോഡുകളിലാണ് ബന്ദിപ്പൂർ വനസേങ്കതത്തിൽ രാത്രി ഒമ്പതിനും രാവിലെ ആറിനുമിടയിൽ യാത്ര നിരോധിച്ച് 2010ൽ കർണാടക ഹൈകോടതി ഉത്തരവിട്ടത്. 2009ൽ ഇൗ ഉത്തരവിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിക്കവെ, റിപ്പോർട്ട് തയാറാക്കാൻ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും സംസ്ഥാനങ്ങൾ തമ്മിൽ അഭിപ്രായ സമന്വയത്തിലെത്തണമെന്നും കഴിഞ്ഞ ജനുവരിയിൽ സുപ്രീംകോടതി നിർദേശിച്ചിരുന്നു.
കേന്ദ്ര ഗതാഗത ഹൈവേ മന്ത്രാലയ സെക്രട്ടറി, കേരള-കർണാടക-തമിഴ്നാട് സംസ്ഥാന പ്രതിനിധികൾ, ദേശീയ കടുവ സംരക്ഷണ അതോറിറ്റി പ്രതിനിധി എന്നിവരെ ഉൾപ്പെടുത്തി രൂപവത്കരിച്ച വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളുടെയും സ്ഥലസന്ദർശനത്തിെൻറയും അടിസ്ഥാനത്തിൽ കടുവ സേങ്കതത്തിലെ രാത്രിയാത്ര നിരോധനം തുടരണമെന്ന നിലപാടിലെത്തുകയായിരുന്നു. കർണാടക, കേരള, തമിഴ്നാട് സംസ്ഥാനങ്ങളുടെ 16 ആർ.ടി.സി ബസുകൾ രാത്രി ഒമ്പതിനും രാവിലെ ആറിനുമിടയിൽ വനത്തിലൂടെ കടത്തിവിടുന്നുണ്ട്. ഇവയുടെ എണ്ണത്തിലും വർധന വേണ്ടതില്ലെന്നാണ് അഭിപ്രായം.
നിലവിൽ ബദൽപാതയായി ഉപയോഗിക്കുന്ന ഹുൻസൂർ- ഗോണിക്കുപ്പ-കുട്ട-മാനന്തവാടി പാത വിദഗ്ധ സംഘം സന്ദർശിച്ചിരുന്നു.
കേരള സർക്കാറിെൻറ അഭ്യർഥന മാനിച്ച് 75 കോടി മുടക്കി ഇൗ പാത നവീകരിച്ചതായും കേരളത്തിൽനിന്നും കർണാടകയിൽനിന്നുമുള്ള യാത്രക്കാരും ചരക്കുവാഹനങ്ങളും ഇൗ പാത ഉപയോഗപ്പെടുത്തുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. എന്നാൽ, വിദഗ്ധസമിതിയിൽ വ്യക്തമായ നിലപാട് സ്വീകരിക്കാൻ കേരളത്തിന് കഴിഞ്ഞില്ലെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.