ചൈനീസ്​ ഭക്ഷണം വിൽക്കുന്ന റസ്​റ്ററൻറുകൾ ബഹിഷ്​കരിക്കണം -കേന്ദ്രമന്ത്രി

ന്യൂഡൽഹി: ചൈനീസ്​ ഭക്ഷണം വിൽക്കുന്ന റസ്​റ്ററൻറുകൾ ബഹിഷ്​കരിക്കണമെന്ന ആവശ്യ​വുമായി കേ​ന്ദ്രമന്ത്രി രാംദാസ്​ അത്തേവാലെ. തിങ്കളാഴ്​ച രാത്രി നടന്ന ചൈനീസ്​ ആക്രമണത്തിൽ കേണൽ ഉൾപ്പെടെ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിന്​ പിന്നാലെയാണ്​ കേന്ദ്ര ഭക്ഷ്യമ​ന്ത്രിയുടെ ആഹ്വാനം. 

‘ചൈന വിശ്വാസവഞ്ചന കാണിച്ചു. അതിനാൽ ഇന്ത്യ നിർബന്ധമായും എല്ലാ ചൈനീസ്​ നിർമിത ഉൽപന്നങ്ങളും ഉ​പേക്ഷിക്കണം. കൂടാതെ ചൈനീസ്​ ഭക്ഷണം വിൽക്കുന്ന എല്ലാ റസ്​റ്ററൻറുകളും ഹോട്ടലുകളും ബഹിഷ്​കരിക്കണം’ -അത്തേവാല ട്വിറ്ററിൽ കുറിച്ചു. 

ഇന്ത്യ - ചൈന സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ്​ മന്ത്രിയുടെ പരാമർശം. നേരത്തേ ബി.ജെ.പി ജനറൽ സെക്രട്ടറി രാം മാധവ്​ ചൈനീസ്​ ഉൽപന്നങ്ങൾ ബഹിഷ്​കരിക്കണമെന്ന നിലപാടിനെ​ അനുകൂലിച്ച്​ രംഗത്തെത്തിയിരുന്നു. 


 

Tags:    
News Summary - Ban restaurants selling Chinese food in India Union minister -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.