ബാലാകോട്ട് ഭീകര ക്യാമ്പ് വീണ്ടും പ്രവർത്തിച്ചു തുടങ്ങിയത് അടുത്തിടെ -കരസേന മേധാവി

ചെന്നൈ: പാകിസ്താനിലെ ബാലാകോട്ടിൽ ജയ്ശെ മുഹമ്മദ് ഭീകര ക്യാമ്പ് സമീപകാലത്താണ് വീണ്ടും പ്രവർത്തിച്ചു തുടങ്ങിയ തെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത്. ഇന്ത്യയുടെ ആക്രമണത്തിൽ ബാലാകോട്ട് ഭീകര ക്യാമ്പ് തകർന്നിരുന്നുവെന്നതിന്‍ റെ തെളിവാണിത്. വ്യോമസേനയുടെ ആക്രമണത്തെ തുടർന്ന് മേഖല വിട്ട ഭീകരരെ പാകിസ്താൻ വീണ്ടും അവിടെയെത്തിച്ചിരിക്കുകയാണെന്നും കരസേനാ മേധാവി പറഞ്ഞു.

ബാലാകോട്ടിലെ ഭീകര ക്യാമ്പ് വീണ്ടും പ്രവർത്തിച്ചു തുടങ്ങിയതായി കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബാലാകോട്ടിലെ ക്യാമ്പിൽ 129 ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്ള നിർദേശത്തിന് കാത്തിരിക്കുന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.

ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ സമ്മേളനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കാനിരിക്കെയാണ് ബാലാകോട്ട് ഭീകര കേന്ദ്രം വീണ്ടും ചർച്ചയാവുന്നത്. പൊതുസഭയിൽ കശ്മീർ വിഷയം ഉന്നയിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ പറഞ്ഞിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 26നാണ് ഇന്ത്യൻ വ്യോമസേന പാകിസ്താനിലേക്ക് കടന്നുകയറി ബാലാകോട്ടിലെ ഭീകര ക്യാമ്പ് ബോംബിട്ട് തകർത്തത്. ജമ്മു കശ്മീരിലെ പുൽവാമയിൽ 40 സൈനികർ കൊല്ലപ്പെട്ട ആക്രമണത്തിന് മറുപടിയായാണ് ബാലാകോട്ട് ആക്രമണം നടത്തിയത്.

Tags:    
News Summary - Balakot Reactivated Very Recently, Says Army Chief On Jaish Camp In Pak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.