ബദരിനാഥ് ക്ഷേത്രം തുറന്നു; തീർഥാടകർക്ക് ദർശന വിലക്ക്

ചമോലി: ഉത്തരഖണ്ഡിലെ പ്രശസ്തമായ ബദരിനാഥ് ക്ഷേത്രം തുറന്നു. മുഖ്യ പുരോഹിതന്‍റെ സാന്നിധ്യത്തിൽ 28 പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കോവിഡ് -19ന്‍റെ പശ്ചാത്തലത്തിൽ ക്ഷേത്രത്തിൽ തീർഥാടകരുടെ സന്ദർശനം വിലക്കിയിട്ടുണ്ട്. 

ജനങ്ങളുടെ സംരക്ഷണത്തിനും സുരക്ഷക്കും വേണ്ടി പ്രാർഥനകൾ നടത്തുമെന്ന് ക്ഷേത്ര ധരം അധികാരി ഭുവൻ ചന്ദ്ര ഉനിയാൽ പറഞ്ഞു. 

ആറു മാസം നീണ്ട ശൈത്യകാല അവധിക്ക് ശേഷമാണ് എല്ലാ വർഷം ബദരിനാഥ് ക്ഷേത്രം തുറക്കുക. സമാന ഇടവേളക്ക് ശേഷം ഏപ്രിൽ 29ന് കേദാർനാഥ് ക്ഷേത്രം തുറന്നിരുന്നു.

Tags:    
News Summary - Badrinath Temple opens, no devotees allowed -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.