ബംഗളൂരു: കര്‍ണാടകയിലെ പുലദിന്നി സ്വദേശികളായ ദമ്പതികള്‍ക്ക് നാലു കാലുകളും രണ്ട് പുരുഷ ലൈംഗിക അവയവങ്ങളുമുള്ള കുഞ്ഞു പിറന്നു. റെയ്ചൂരിലെ ദദേശുഗുര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ശനിയാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. ലളിതമ്മ (23)-ചെന്നഭാസവ (26) ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണിത്.
കൂടുതല്‍ പരിചരണത്തിന് കുഞ്ഞിനെ ബെല്ലാരിയിലെ വിജയനഗര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് (വി.ഐ.എം.എസ്) മാറ്റി. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. ടി. വിരുപക്ഷയാണ് കുഞ്ഞിനെ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തത്.
ആദ്യം കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനെ ലളിതമ്മ എതിര്‍ത്തിരുന്നു. ‘തങ്ങള്‍ക്ക് ദൈവം തന്ന സമ്മാനമാണ് കുഞ്ഞ്’ എന്നായിരുന്നു പ്രതികരണം. പിന്നീട് ബന്ധുക്കളുടെയും അധികാരികളുടെയും നിര്‍ബന്ധത്തിന് വഴങ്ങി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഡോക്ടര്‍മാരുടെ സംഘം കുഞ്ഞിന്‍െറ ആരോഗ്യസ്ഥിതി പരിശോധിച്ചുവരുന്നതായി വി.ഐ.എം.എസില്‍ കുഞ്ഞിന്‍െറ ചികിത്സക്ക് മേല്‍നോട്ടം വഹിക്കുന്ന ഡോ. ദിവാകര്‍ ഗദ്ദി പറഞ്ഞു. ആദ്യത്തെ മകന്‍ ആരോഗ്യവാനാണെന്നും ഇപ്പോള്‍ പിറന്ന കുഞ്ഞിന് ചെലവേറിയ ചികിത്സ നടത്താനുള്ള സാമ്പത്തികം തങ്ങള്‍ക്കില്ളെന്നും ദമ്പതികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.