കോവിഡ് ചികിത്സക്ക് 'ആയുഷ് 64' ഫലപ്രദമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം

ന്യൂഡൽഹി: ആയുർവേദ മരുന്നായ ആയുഷ് 64 കോവിഡ് ചികിത്സക്ക് ഫലപ്രദമാണെന്ന് കേന്ദ്ര സർക്കാറിന് കീഴിലെ ആയുഷ് മന്ത്രാലയം. രോഗലക്ഷണമില്ലാത്തതും തീവ്രവുമല്ലാത്ത കോവിഡ് കേസുകളിൽ ആയുഷ് 64 ഫലപ്രദമാണെന്ന് ആയുഷ് മന്ത്രാലയം അധികൃതർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ചിറ്റമൃത്, അമുക്കുരം, ഇരട്ടിമധുരം, തിപ്പലി എന്നിവ ചേര്‍ത്ത ഔഷധമാണ് ആയുഷ് 64. മരുന്ന് ഉപയോഗിച്ച് നടത്തിയ പഠനങ്ങൾ ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് ആയുഷ് നാഷണൽ റിസർച്ച് പ്രഫസർ ഡോ. ഭൂഷൺ പട്്വർധൻ പറഞ്ഞു. ക്ലിനിക്കൽ പരീക്ഷണത്തിന്‍റെ ഫലം ഉടൻ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

Tags:    
News Summary - AYUSH 64 found useful in the treatment of mild to moderate COVID-19 infection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.