60 കോടി രൂപയുടെ വ്യാജ നിക്ഷേപം; ആക്​സിസ്​ ബാങ്ക്​ ശാഖയിൽ റെയ്​ഡ്​

നോയിഡ: ആക്സിസ് ബാങ്കിന്‍െറ നോയിഡ ശാഖയില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വീണ്ടും കോടികളുടെ വ്യാജ നിക്ഷേപം കണ്ടത്തെി. 20 വ്യാജ അക്കൗണ്ടുകളിലായി കണക്കില്‍പ്പെടാത്ത 60 കോടി രൂപയുടെ പണമാണ് കഴിഞ്ഞ ദിവസം കണ്ടത്തെിയത്. നോയിഡ സെക്ടര്‍ 51ലെ ബാങ്കിലാണ് വന്‍ തിരിമറി നടന്നത്. രാജ്യത്താകമാനം ശാഖകളുള്ള ആക്സിസ് ബാങ്കില്‍ കോടികളുടെ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്ന വിവരത്തിന്‍െറ അടിസ്ഥാനത്തിലായിരുന്നു പരിശോധന.  

കുറഞ്ഞ വരുമാനമുള്ള തൊഴിലാളികളുടെ പേരുകളിലാണ് വ്യാജ അക്കൗണ്ടുകള്‍ ഏറെയും തുറന്നിരിക്കുന്നത്. 1000, 500 രൂപയുടെ നോട്ടുകള്‍ നിരോധിച്ച നവംബര്‍ എട്ടിനുശേഷം  ഒരു പ്രമുഖ സ്വര്‍ണ വ്യാപാരി ആക്സിസ് ബാങ്കിന്‍െറ ഇതേ ബ്രാഞ്ചില്‍ 600 കോടി വിലവരുന്ന സ്വര്‍ണ ബിസ്ക്കറ്റുകള്‍ വിറ്റതായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിന്‍െറ ചുവടുപിടിച്ച് നടത്തിയ പരിശോധനയിലാണ് വ്യാജ അക്കൗണ്ടുകളില്‍ കോടികളുടെ നിക്ഷേപം കണ്ടത്തെിയത്. സ്വര്‍ണം വിറ്റ വ്യാപാരിയുടെ പേര് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ല.

നേരത്തേ ആക്സിസ് ബാങ്കിന്‍െറ ഡല്‍ഹി ചാന്ദ്നി ചൗക്ക് ശാഖയില്‍ വന്‍ ക്രമക്കേട് കണ്ടത്തെിയിരുന്നു. കെ.വൈ.സി നിബന്ധനകള്‍ പാലിക്കാത്ത 44 അക്കൗണ്ടുകളിലായി 100 കോടി രൂപയും 15 വ്യാജ അക്കൗണ്ടുകളില്‍ 70 കോടി രൂപയും ഉണ്ടായിരുന്നതായാണ് കണ്ടത്തെിയത്. 450 കോടി രൂപയുടെ നിക്ഷേപങ്ങള്‍ക്ക് വ്യക്തമായ രേഖകളില്ലായിരുന്നു. ഇതേ തുടര്‍ന്ന് ബാങ്ക് ഉദ്യോഗസ്ഥരെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്ത് വരുകയാണ്. ഇതിന് പിന്നാലെയാണ് വീണ്ടും കള്ളപ്പണ നിക്ഷേപം കണ്ടത്തെിയിരിക്കുന്നത്.

 

Tags:    
News Summary - Axis Bank's Noida branch raided, over Rs 60 crore found in fake accounts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.