ആധാർ കാർഡ് വിവരങ്ങൾ ആർക്കും കൈമാറരുതെന്ന് കേന്ദ്ര സർക്കാർ; വേണമെങ്കിൽ മാസ്ക് ചെയ്ത് അവസാന നാലക്കങ്ങൾ മാത്രം നൽകുക

ന്യൂഡൽഹി: ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാൽ ആധാർ കാർഡ് നമ്പർ അടക്കമുള്ള വിവരങ്ങൾ ആർക്കും കൈമാറരുതെന്ന് കേന്ദ്രസർക്കാറിന്റെ മുന്നറിയിപ്പ്. ആവശ്യമെങ്കിൽ അവസാന നാലക്കം മാത്രം കാണുന്ന തരത്തിൽ മാസ്ക് ചെയ്ത പകർപ്പുകൾ മാത്രമേ നൽകാവൂ എന്നും ഐ.ടി. മന്ത്രാലയം പുറത്തിറക്കിയ വാർത്താ കുറിപ്പിൽ അറിയിച്ചു.

"ദുരുപയോഗം ചെയ്യപ്പെടുമെന്നതിനാൽ ആധാറിന്റെ പകർപ്പ് ഒരു സ്ഥാപനങ്ങൾക്കും നൽകരുത്. പൂര്‍ണ ആധാര്‍ ആര്‍ക്കും നല്‍കേണ്ട സാഹചര്യം രാജ്യത്തില്ല. ആവശ്യമെങ്കിൽ, ആധാർ നമ്പറിന്റെ അവസാന നാല് അക്കങ്ങൾ മാത്രം പ്രദർശിപ്പിക്കുന്ന മാസ്ക് ചെയ്ത പകർപ്പ് ഉപയോഗിക്കുക. യു.ഐ.ഡി.എ.ഐ ലൈസൻസില്ലാത്ത സ്വകാര്യ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, തിയറ്ററുകൾ തുടങ്ങിയവർക്ക് ആധാർ കാർഡിന്റെ പകർപ്പുകൾ ശേഖരിക്കാനോ സൂക്ഷിക്കാനോ അനുവാദമില്ല' -കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു.

ആധാർ കാർഡുകൾ ഡൗൺലോഡ് ചെയ്യാൻ ഇന്റർനെറ്റ് കഫേകളിലെ പൊതു കമ്പ്യൂട്ടറുകൾ ഉപയോഗിക്കരുത്. അഥവാ, അങ്ങനെ ചെയ്യുകയാണെങ്കിൽ ഡൗൺലോഡ് ചെയ്ത ഇ-ആധാറിന്റെ എല്ലാ പകർപ്പുകളും കമ്പ്യൂട്ടറിൽ നിന്ന് പൂർണമായി ഡിലീറ്റ് ചെയ്തുവെന്ന് ഉറപ്പുവരുത്തണമെന്നും മുന്നറിയിപ്പ് നൽകുന്നു.

മന്ത്രാലയത്തിന്റെ നിർദേശങ്ങൾ:

  • സ്വകാര്യ സ്ഥാപനങ്ങൾക്ക് ആധാര്‍ നമ്പര്‍ നൽകരുത്
  • ആവശ്യമെങ്കിൽ അവസാന നാലക്കങ്ങള്‍ മാത്രം കാണിച്ചാല്‍ മതി
  • ആധാര്‍ വെര്‍ച്വല്‍ ഐ.ഡിമാത്രം ഉപയോഗിയ്ക്കുക
  • ആധാറിന്റെ സ്‌കാനോ കോപ്പിയോ ആര്‍ക്കും നല്‍കാതിരിക്കുക
  • യുനീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(യു.ഐ.ഡി.എ.ഐ)യുടെ യൂസർ ലൈസൻസ് നേടിയ സ്ഥാപനങ്ങൾക്ക് മാത്രം ആധാര്‍ നല്‍കുക


മാസ്ക് ചെയ്ത ആധാർ എങ്ങനെ ലഭിക്കും?

യുനീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ)യുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് https://myaadhaar.uidai.gov.in/മാസ്ക് ചെയ്ത ആധാർ കാർഡ് ഡൗൺലോഡ് ചെയ്യാം. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക 

നിങ്ങളുടെ 12 അക്ക ആധാർ കാർഡ് നമ്പർ നൽകുക.

'Do you want a masked Aadhaar' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

മാസ്ക് ചെയ്ത ആധാർ കോപ്പി ഡൗൺലോഡ് ചെയ്യുക.

Tags:    
News Summary - Avoid sharing Aadhaar, share only masked version: Govt advisory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.