മുംബൈ: ഔറംഗാബാദിന് ഛത്രപതി സംബാജി നഗറെന്നും ഉസ്മാനാബാദിന് ധരശിവ് എന്നും പേരുമാറ്റി മഹാരാഷ്ട്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. കഴിഞ്ഞവർഷം ജൂലൈയിലാണ് പേരുകൾ മാറ്റാൻ ഏക്നാഥ് ഷിൻഡെ സർക്കാർ തീരുമാനിച്ചത്. തുടർന്ന് ജനങ്ങളിൽനിന്ന് അഭിപ്രായം തേടിയിരുന്നു. ശേഷം ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വിജ്ഞാപനം പുറപ്പെടുവിച്ചു. കഴിഞ്ഞവർഷം ജൂണിൽ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായ എം.വി.എ സർക്കാറാണ് പേരുമാറ്റാൻ ആദ്യം തീരുമാനിച്ചത്. ശിവസേനയിലെ പിളർപ്പിനെ തുടർന്ന് ഉദ്ധവ് മുഖ്യമന്ത്രിപദം രാജിവെക്കുന്നതിന് തൊട്ടുമുമ്പ് നടന്ന അവസാന മന്ത്രിസഭയിലായിരുന്നു ഇത്.
സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ടിരിക്കെ എടുത്ത തീരുമാനത്തിന് നിയമസാധുതയില്ലെന്ന് പറഞ്ഞ് അത് ഏക്നാഥ് ഷിൻഡെ സർക്കാർ തള്ളി. തുടർന്ന് ഷിൻഡെ സർക്കാർ പേരുമാറ്റം തീരുമാനിക്കുകയായിരുന്നു. ഔറംഗാബാദിന് സംബാജി നഗറെന്നാണ് ഉദ്ധവ് പേര് നിശ്ചയിച്ചിരുന്നതെങ്കിൽ ഷിൻഡെ അതിനു മുന്നിൽ ഛത്രപതി എന്നുകൂടി ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.