ഒരു കോടിയുടെ ഡോളറും ദിർഹവും യൂറോയും മിക്സിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമം; രണ്ടുപേർ പിടിയിൽ

ബംഗളൂരു: മിക്സിയിൽ ഒളിപ്പിച്ച ഒരു കോടിയുടെ കള്ളപ്പണവുമായി രണ്ടു പേരെ ഡയറക്ടേറ്റ് ഒാഫ് റവന്യു ഇൻറലിജൻസ് (ഡി.ആർ.ഐ) അധികൃതർ പിടികൂടി. തമിഴ്നാട് സ്വദേശികളായ രണ്ടുപേരെയാണ് ബംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പിടികൂടിയത്. ദുബൈയിലേക്ക് പോകാനായി എത്തിയ രണ്ടു പേരുടെയും ബാഗ് പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്.

യു.എസ് ഡോളർ, ദിർഹം, യൂറോ എന്നിവ മലയാളം പത്രത്തിൽ പൊതിഞ്ഞ് മിക്സിക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പണം ദുബൈയിലെ ഹവാല ഇടപാടുകാർക്ക് നൽകാനുള്ളതാണെന്ന് ഇരുവരും മൊഴി നൽകി. വിദേശ കറൻസി കടത്താൻ ശ്രമിച്ചതിന് ഇരുവർക്കുമെതിരെ കേസെടുത്തു.

Tags:    
News Summary - Attempt to smuggle one crore dollars, dirhams and euros ; Two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.