അതീഖ് വധം: അന്വേഷണ പാനലിലേക്ക് രണ്ട് മുൻ ചീഫ് ജസ്റ്റിസുമാരെ കൂടി ഉൾപ്പെടുത്തി

ലഖ്നോ: ഉത്തർ പ്രദേശിൽ മുൻ എം.പി അതീഖ് അഹമ്മദും സഹോദരൻ അഷ്‌റഫ് അഹമ്മദും പൊലീസ് സംരക്ഷണ വല‍യത്തിൽ കൊല്ലപ്പെട്ടത് അന്വേഷിക്കുന്ന ജുഡീഷ്യൽ പാനലിലേക്ക് അലഹബാദ്, ജാർഖണ്ഡ് ഹൈക്കോടതികളിലെ മുൻ ചീഫ് ജസ്റ്റിസുമാരായ ജസ്റ്റിസുമാരായ ദിലീപ് ബാബാസാഹേബ് ഭോസാലെ, വീരേന്ദർ സിങ് എന്നിവരെ കൂടി ഉൾപ്പെടുത്തി. ജസ്റ്റിസ് ഭോസാലെയെ ചെയർമാനും ജസ്റ്റിസ് സിങിനെ വൈസ് ചെയർമാനുമാക്കി പാനൽ പുനഃസംഘടിപ്പിച്ചു.

മെയ് 5 വെള്ളിയാഴ്ച പ്രയാഗ്‌രാജിന്റെ കോൾവിൻ ആശുപത്രിയിലും ധൂമംഗഞ്ച് പൊലീസ് സ്റ്റേഷനിലും കമ്മീഷൻ അന്വേഷണം നടത്തി. ജസ്റ്റിസ് അരവിന്ദ് കുമാർ ത്രിപാഠി, മുൻ ഐ.പി.എസ് ഓഫീസർ സുബീഷ് കുമാർ സിങ്, വിരമിച്ച ജഡ്ജി ബ്രിജേഷ് കുമാർ സോണി എന്നിവരും കമ്മീഷനിൽ ഉൾപ്പെടും. കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിക്കാൻ മൂന്ന് അംഗങ്ങളും മെയ് 20ന് കോൾവിൻ ആശുപത്രി സന്ദർശിച്ചിരുന്നു.

അതീഖ് വധം: അന്വേഷണ പാനലിലേക്ക് രണ്ട് മുൻ ചീഫ് ജസ്റ്റിസുമാരെ കൂടി ഉൾപ്പെടുത്തികേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘവുമായി സംഘം സംസാരിച്ചു. കുറ്റകൃത്യം നടന്ന സ്ഥലം, സംഭവസമയത്ത് പൊലീസ് വാഹനം എവിടെയായിരുന്നു, വെടിവച്ചവർ എത്തിയ സ്ഥലവും ദിശയും എന്നിവ സംബന്ധിച്ച് സംഘം പൊലീസ് ഉദ്യോഗസ്ഥരോട് വിവരങ്ങൾ ആരാഞ്ഞു. ഏപ്രിൽ 15ന് പൊലീസ് ആരോഗ്യ പരിശോധനയ്ക്ക് കൊണ്ടു പോവുന്നതിനിടെയാണ് അതീഖും സഹോദരനും കൊല്ലപ്പെട്ടത്.

Tags:    
News Summary - Atiq Ahmed Murder: Two Former High Court Chief Justices Added To Probe Panel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.