Posted On
date_range Updated On
date_range ‘ഇന്ത്യയിലെ മാധ്യമങ്ങളിൽ അധികവും പ്രവർത്തിക്കുന്നത് ഫാസിസ്റ്റ് താൽപര്യങ്ങളാൽ’
ന്യൂഡൽഹി: ഇന്ത്യയിലെ വാർത്ത മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിലെ വാർത്ത മാധ്യമങ്ങളിൽ അധികവും പ്രവർത്തിക്കുന്നത് ഫാസിസ്റ്റ് താൽപര്യങ്ങൾക്ക് അനുസരിച്ചാണ്. വിദ്വേഷം നിറച്ച വ്യഖ്യാനങ്ങൾ ടെലിവിഷൻ ചാനലുകളിലൂടെയും വാട്സ്ആപ്പ് സന്ദേശങ്ങളിലൂടെയും വ്യാജവാർത്തകളിലൂടെയും പ്രചരിപ്പിക്കുകയാണെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.
ഇത്തരം നുണപ്രചരണങ്ങൾ ഇന്ത്യയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സമകാലിക സംഭവവികാസങ്ങൾ, ചരിത്രം, പ്രതിസന്ധി എന്നിവയെക്കുറിച്ച് സത്യമറിയാൻ താൽപര്യമുള്ളവർക്ക് നിജസ്ഥിതി അറിയേണ്ടതുണ്ട്. നാളെമുതൽ വിഡിയോയിലൂടെ ജനങ്ങളുമായി തെൻറ ചിന്തകൾ പങ്കുവെക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.