'34 ലക്ഷം ജനങ്ങളുള്ള ജില്ലയിൽ ഡോക്​ടർമാരും മരുന്നുമില്ല'​; യോഗി സർക്കാറിനെതിരെ ബി.ജെ.പി നേതാവ്​

ബലിയ: ഉത്തർപ്രദേശ്​ സർക്കാർ കോവിഡ്​ കൈകാര്യം ചെയ്​ത രീതിക്കെതിരെ വിമർശനവുമായി ബി.ജെ.പി നേതാവ്​. ഉത്തർ പ്രദേശ്​ ബി.ജെ.പി വർക്കിങ്​ ​കമ്മറ്റി അംഗം രാം ഇഖ്​ബാൽ സിങ്ങാണ്​ വിമർശനവുമായി രംഗത്തെത്തിയത്.

''കോവിഡി​െൻറ ആദ്യ വരവിൽ നിന്നും ആരോഗ്യവകുപ്പ്​ ഒരു പാഠവും പഠിച്ചില്ല. ഇതുകൊണ്ടാണ്​ രണ്ടാം തരംഗത്തിൽ ഒരുപാട്​​ പേർക്ക്​ ജീവൻ നഷ്​ടമായത്​. ഓരോ ഗ്രാമത്തിലും പത്തുപേരെങ്കിലും കോവിഡ്​ മൂലം മരണപ്പെട്ടിരിക്കും. കോവിഡ്​ ബാധിച്ച്​ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക്​ 10ലക്ഷം രൂപ നൽകണം.

34 ലക്ഷം ജനസംഖ്യയുള്ള ബലിയ ജില്ലയിൽ സ്വാതന്ത്ര്യം കിട്ടി 75 വർഷമായിട്ടും ഡോക്​ടർമാരും മരുന്നുമില്ല. പക്ഷേ ജില്ല സന്ദർശിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ ഇവിടുത്തെ സ്ഥിതിഗതികളിൽ സംതൃപ്​തി പ്രകടിപ്പിച്ചു. ആരോഗ്യ വകുപ്പ്​ ഉദ്യോഗസ്ഥർ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. യഥാർഥ കണക്കുകൾ പുറത്തുവന്നില്ല'' -രാം ഇഖ്​ബാൽ സിങ്​ പറഞ്ഞു.

കോവിഡ്​ രണ്ടാംതരംഗത്തിൽ യോഗി സർക്കാറിനെതിരെ നേര​ത്തെയും ബി.ജെ.പി നേതാക്കൾ രംഗത്തെത്തിയിരുന്നു. അതേ സമയം ​കോവിഡ്​ രണ്ടാം തരംഗം വിജയകരമായി കൈകാര്യം ചെയ്​തുവെന്നാണ്​​ യോഗിയുടെ വാദം. മൂന്നാംതരംഗത്തിനും സംസ്ഥാനം സജ്ജമാണെന്ന്​ യോഗി പറഞ്ഞിരുന്നു. എന്നാൽ യോഗി സർക്കാർ കണക്കുകളിൽ കൃത്രിമം കാണിക്കുകയാണെന്ന്​ ആരോപിച്ച്​ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. 

Tags:    
News Summary - At least 10 people died in every village: UP BJP leader slams Yogi’s govt on Covid handling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.