തെരഞ്ഞെടുപ്പ്​ ഫലം: ബി.ജെ.പിക്ക്​ ആത്മപരിശോധനക്കുള്ള സമയമായി -ശിവസേന

ന്യൂഡൽഹി: ​വോ​െട്ടടുപ്പ്​ നടന്ന അഞ്ചു സംസ്ഥാനങ്ങളിലും ബി.ജെ.പിക്കുണ്ടായ തിരച്ചടി ജനരോഷമാണെന്ന്​ മനസിലാക് കണമെന്ന്​ ശിവ സേന എം.പി സഞ്​ജയ്​ റൗത്​. കോൺഗ്രസി​ന്​ നേട്ടമാണ്​ ഉണ്ടായിരിക്കുന്നത്​. എന്നാൽ ബി.ജെ.പിക്കെതിരായ ജനരോഷമാണ്​ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്​. ബി.ജെ.പിക്ക്​ ആത്മപര​ി​ശോധന നടത്താനുള്ള സമയമായി എന്നാണ്​ ഇൗ തെരഞ്ഞെടുപ്പ്​ ഫലം വ്യക്തമാക്കുന്നതെന്നും സഞ്​ജയ്​ റൗത്​ പറഞ്ഞു.

2014 തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്ന ശിവസേന പിന്നീട്​ പാർട്ടിയുമായി അകന്നിരുന്നു.

രാജസ്ഥാനിലെയും ഛത്തിസ്​ഗഢിലെയും തോൽവി അംഗീകരിക്കുന്നുന്നെും എന്നാൽ മധ്യപ്രദേശിൽ പാർട്ടിക്ക്​ മുന്നേറ്റമില്ലാത്തത്​ ഞെട്ടലുണ്ടാക്കിയെന്നും ബി.ജെ.പി എം.പി സഞജയ്​ കാക്​​െഡ പ്രതികരിച്ചു. 2014 ലേതുപോലെ വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധപതിപ്പിക്കാൻ പാർട്ടി മറന്നിരിക്കുന്നു. ഇക്കുറി രാമക്ഷേത്രം, പ്രതിമകള്‍, സ്ഥലങ്ങളുടെ പേര് മാറ്റല്‍ എന്നിവയിലായിരുന്നു ശ്രദ്ധ. പ്രതിപക്ഷം വിവാദമാക്കിയ കാര്യങ്ങളിലാണ് ജനങ്ങൾ ശ്രദ്ധതിരിച്ചത്​. തോൽവി ദൗർഭാഗ്യകരമാണെന്നും സഞജയ്​ കാക്​​െഡ പറഞ്ഞു.

Tags:    
News Summary - Assembly Poll Results A Clear Message To BJP, Time To Introspect-Shiv Sena- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.