ദിസ്പൂർ: രൂക്ഷമായ വെള്ളപ്പാക്കം കടുത്ത ദുരിതം വിതച്ച അസമിൽ സ്ഥിതി മെച്ചപ്പെടുന്നതായി റിപ്പോർട്ട്. ഞായറാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തിൽ സംസ്ഥാനത്തെ വെള്ളപ്പൊക്ക ദുരിതത്തിന് നേരിയ ശമനം ഉണ്ടായതായും വെള്ളപ്പൊക്കത്തിൽ വലയുന്നവരുടെ എണ്ണം 18.80 ലക്ഷമായി കുറഞ്ഞതായും അധികൃതർ അറിയിച്ചു.
നേരത്തേ 24 ലക്ഷം ജനങ്ങളെയായിരുന്നു ദുരന്തം ബാധിച്ചിരുന്നത്. ആയിരക്കണക്കിനു പേർക്ക് കിടപ്പാടം നഷ്ടപ്പെട്ട ദുരന്തത്തിൽ 52 മരണവും റിപ്പോർട്ട് ചെയ്തിരുന്നു. സംസ്ഥാനത്തെ പ്രധാന നദികളെല്ലാം കര കവിഞ്ഞൊഴുകിയതോടെ സംസ്ഥാനത്തെ പല ജില്ലകളിലും വെള്ളപ്പൊക്കം ബാധിച്ചിരുന്നു.
കാശിരംഗ ദേശീയോദ്യാനത്തിൻറെ 70 ശതമാനവും വെള്ളത്തിൽ മുങ്ങിയിരുന്നു. മൂന്നു കാണ്ടാമൃഗങ്ങളും 62 മാനുകളും അടക്കം ദേശീയോദ്യാനത്തിൽ സംരക്ഷിച്ചിരുന്ന 77 മൃഗങ്ങൾ വെള്ളത്തിൽ മുങ്ങിയതായാണ് റിപ്പോർട്ട്. ബ്രഹ്മപുത്ര, ബരാക് നദി അടക്കമുള്ള നദികളിലും ജല നിരപ്പ് കുറഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.