പൗരത്വ ​പ്രക്ഷോഭ നേതാവ്​ അഖിൽ ഗൊഗോയ്​ അസം തെരഞ്ഞെടുപ്പിൽ മത്സരിക്കും

ഗുവാഹത്തി: അസമിൽ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിൽ പ​െങ്കടുത്തതിന്​ ജയിലിൽ കഴിയുന്ന ആക്​ടിവിസ്റ്റും കർഷക നേതാവുമായ അഖിൽ ഗൊഗോയ്​ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കും. അസമിൽ പുതിയതായി രൂപീകരിച്ച രാഷ്​ട്രീയ പാർട്ടിയായ റായ്​ജോർ ദളിന്‍റെ സ്​ഥാനാർഥിയായാണ്​ ജനവിധി തേടുക.

ഒരു വർഷമായി ഗുവാഹത്തി ജയിലിൽ കഴ​ിയുകയാണ്​ അദ്ദേഹം. ശിവ്​സാഗർ മണ്ഡലത്തിൽനിന്നാണ്​ അദ്ദേഹം മത്സരിക്കുക. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച അഖിൽ ഗൊഗോയ്​ക്കെതിരെ യു.എ.പി.എ ചുമത്തിയാണ് അറസ്റ്റ്​ ചെയ്​തത്​. നിലവിൽ കർഷക സംഘടനയായ ക്രിഷക്​ മുക്​തി സൻഗ്രം സമിതിയുടെ ചുമതല വഹിക്കുന്ന വ്യക്തിയാണ്​ അഖിൽ.

ബുധനാഴ്ചയാണ്​ റായ്​ജോർ ദൾ നേതാക്കൾ 18 സ്​ഥാനാർഥികളുടെ പട്ടിക പുറത്തിറക്കിയത്​. ആദ്യരണ്ടുഘട്ടങ്ങളിലെ 18 മണ്ഡലങ്ങളിലാണ്​ മത്സരിക്കുക.

'18 മണ്ഡലങ്ങളിൽ മത്സരിക്കാനാണ്​ പാർട്ടിയുടെ തീരുമാനം. വോട്ടുകൾ വിഭജിക്കാനല്ല, ബി.ജെ.പിയെ പരാജയപ്പെടുത്താനാണ്​ മത്സരം. അസമിൽ സി.എ.എ വിരുദ്ധ സർക്കാർ രൂപീകരിക്കണമെന്നാണ്​ ഞങ്ങളുടെ ആവശ്യം' -റായ്​​േജാർ ദൾ വർക്കിങ്​ പ്രസിഡന്‍റ്​ ബാസ്​കോ ഡേ സായ്​കിയ പറഞ്ഞു. 

Tags:    
News Summary - Assam Assembly polls Jailed activist Akhil Gogoi will contest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.