ഹോളിക്ക് രാജ്യത്തിനായി പ്രത്യേക പൂജ ചെയ്യും -അരവിന്ദ് കെജ്രിവാൾ

ഈ ഹോളിക്ക് രാജ്യത്തിനായി പ്രത്യേക പൂജ ചെയ്യുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചതായി എൻ.ഡി ടി.വി റിപ്പോർട്ട് ചെയ്തു. ആപ് നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ ഇന്ന് ഇ.ഡി കസ്റ്റഡിയിൽ ചോദ്യം ചെയ്യാനിരിക്കെയാണ് ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യംവെച്ച് കെജ്രിവാളിന്റെ പരാമർശം. സിസോദിയ ബി.ജെ.പിയിൽ ചേർന്നാൽ അപ്പോൾ മോചിപ്പിക്കപ്പെടുമെന്നും ഇ.ഡി, സി.ബി.ഐ എന്നിവയെ രാഷ്ട്രീയ ദുരുപയോഗത്തിന് ഉപയോഗിക്കുകയാണെന്നും കെജ്രിവാൾ പറഞ്ഞിരുന്നു.

Tags:    
News Summary - Arvind Kejriwal Says Will Perform Puja For Country On Holi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.