അരുണാചൽ ഇന്ത്യയുടെ അഭിവാജ്യ ഘടകമെന്ന് ‍യു.എസ്

വാഷിങ്ടൺ: അരുണാചൽപ്രദേശിനെ ഇന്ത്യയുടെ അഭിവാജ്യ ഘടകമായി ‍യു.എസ് അംഗീകരിക്കുന്നുവെന്നും സ്ഥലങ്ങൾക്ക് പുനർമാനകരണം വരുത്തി അതിർത്തിയിൽ മാറ്റങ്ങൾ വരുത്താനുള്ള ഏക പക്ഷീയ നീക്കങ്ങളെ ശക്തമായി എതിർക്കുമെന്നും വൈറ്റ്ഹൗസ് അറിയിച്ചു.

ദക്ഷിണ തിബറ്റിന്‍റെ ഭാഗമാണെന്ന് അവകാശപ്പെട്ട് അരുണാചൽ പ്രദേശിലെ 11 സ്ഥലങ്ങൾ പുനർനാമകരണം ചെയ്ത ചൈനയുടെ നടപടിയിൽ പ്രതികരിക്കുകയായിരുന്നു യു.എസ്. അരുണാചൽ പ്രദേശിനെ ഇന്ത്യയുടെ അഭിവാജ്യ ഭാഗമായി യു.എസ് ദീർഘ കാലമായി അംഗീകരിക്കുന്നതാണ്. സ്ഥലങ്ങളുടെ പേരുമാറ്റി അതിർത്തിയിൽ മാറ്റം വരുത്താനുള്ള ഏത് നീക്കത്തെയും ശക്തമായി എതിർക്കുന്നുവെന്നും വൈറ്റ് ഹൗസ് സെക്രട്ടറി കരീൻ ജീൻ പൈറെ അറിയിച്ചു. ദീർഘ കാലമായി യു.എസ് അതിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതിർത്തി പ്രദേശങ്ങളുടെ പേര് മാറ്റിയ ചൈനയുടെ നടപടിയെ ഇന്ത്യ ശക്തമായി വിമർശിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ചൈന സ്ഥരങ്ങൾക്ക് പുനർനാമകരണം നടത്തി പട്ടിക പുറത്തു വിട്ടത്.

.  

Tags:    
News Summary - Arunachal Pradesh An Integral Part Of India: US After China 'Renames' 11 Places

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.