മുംബൈ: ഉപാധികളോടെ നിഷ്ക്രിയ ദയാവധം സുപ്രീംകോടതി നിയമവിധേയമാക്കുേമ്പാൾ ലോകത്തിനു മുന്നിൽ തെളിയുന്നത് ജോലിചെയ്ത ഹോസ്പിറ്റലില്‍ നാലു പതിറ്റാണ്ട് ജീവച്ഛവമായി കിടന്നശേഷം വിധിക്ക് കീഴടങ്ങിയ അരുണാ ഷാന്‍ബാഗ് എന്ന ന്ഴസിെൻറ മുഖം. ഒപ്പം, ദയാവധത്തിന് വിട്ടുകൊടുക്കാതെ മരണംവരെ ഒരു കുഞ്ഞിനെപോലെ അവരെ പരിപാലിച്ച കെ.ഇ.എം ഹോസ്പിറ്റലിലെ നഴ്സ്മാരുടെ അര്‍പ്പണബോധവും.അരുണ ഷാന്ബാഗുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതി ആദ്യമായി 2011 മാര്‍ച്ച് ഏഴിന് ഉപാധികളോടെ ദയാവധത്തിന് അനുമതിനല്‍കുന്നത്. എന്നാൽ മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം സുപ്രീംകോടതി തന്നെ റദ്ദാക്കിയ ഉത്തരവാണ് വെള്ളിയാഴ്ച വീണ്ടും അനുവദിച്ചത്.
പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ പിങ്കി വിരാനിയാണ് ജീവച്ഛവമായി കിടക്കുന്ന അരുണ ഷാന്‍ബാഗിന് ദയാവധ അനുമതി തേടി 2009ല്‍ സുപ്രീംകോടതിയെ സമീപിച്ചത്. കെ.ഇ.എം ഹോസ്പിറ്റലില്‍ നഴ്സായിരിക്കെ 1973 നവംബര്‍ 27ന് തൂപ്പുകാരനായ സോഹന്‍ലാല്‍ ഭര്‍ത്ത വാല്മീകി അരുണയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. ആക്രമണത്തിൽ കഴുത്തിെൻറ ഞരമ്പറ്റ അരുണ ജീവച്ഛവമായിമാറി. അന്നുതൊട്ട് 2015 േമയ് 18ന് ന്യുമോണിയ ബാധിച്ച് മരണത്തിന് കീഴടങ്ങുംവരെ ഹോസ്പിറ്റലിലെ ജീവനക്കാരുടെ നോട്ടത്തിലായിരുന്നു അരുണ.
അരുണയുടെ സുഹൃത്ത് എന്ന നിലയിലാണ് പിങ്കി വിരാനി അന്ന് സുപ്രീംകോടതിയെ സമീപിച്ചത്. ഉപാധികളോടെ ദയാവധം കോടതി അംഗീകരിെച്ചങ്കിലും അരുണയെ ശുശ്രൂഷിക്കാമെന്ന നഴ്സുമാരുടെ അപേക്ഷ അംഗീകരിച്ച് പിങ്കി വിരാനിയുടെ ആവശ്യം തള്ളുകയായിരുന്നു. അരുണയുടെ ആത്മസുഹൃത്ത് എന്ന പദവി പിങ്കിക്ക് നല്കാന് കഴിയില്ലെന്നുപറഞ്ഞ കോടതി അരുണയെ പരിപാലിക്കുന്ന നഴ്സുമാര്‍ക്കാണ് ആ ആനുകൂല്യം നല്‍കിയത്. നഴ്സുമാര്‍ക്ക് മനംമാറ്റമുണ്ടായാല്‍ അരുണയെ ദയാവധത്തിന് വിധേയമാക്കാമെന്ന് കോടതി പറയുകയും ചെയ്തു.നിഷ്ക്രിയ ദയാവധവുമായി ബന്ധപ്പെട്ട് തെൻറ ഹരജിയില്‍ 2011ല്വന്ന ഉത്തരവാണ് ഇപ്പോള്‍ സുപ്രീംകോടതി അംഗീകരിച്ചതെന്നും വിധിയെ സ്വാഗതം ചെയ്യുന്നതായും പിങ്കി വിരാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.