െജയ്​റ്റ്​ലി വീണ്ടും ധനമന്ത്രിയുടെ കസേരയിൽ

ന്യൂഡൽഹി: കി​ഡ്​​നി മാ​റ്റി​വെ​ക്ക​ൽ ശ​സ്​​ത്ര​ക്രി​യ​ക്കാ​യി മൂ​ന്ന്​ മാ​സ​ത്തി​ല​ധി​കം അ​വ​ധി​യി​ലാ​യി​രു​ന്ന അ​രു​ൺ ജെ​യ്​​റ്റ്​​ലി വീ​ണ്ടും കേ​ന്ദ്ര ധ​ന​കാ​ര്യ-​കോ​ർ​പ​റേ​റ്റ്​ കാ​ര്യ മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റു. ധനമന്ത്രി അരുൺ ജെയ്​റ്റ്​ലിക്ക്​ ധനകാര്യവകുപ്പി​​​​​െൻറ ചുമതല വീണ്ടും നൽകാൻ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ ശിപാർശ ചെയ്​തു. നോ​ർ​ത്ത്​ ​ബ്ലോ​ക്കി​ലെ മ​ന്ത്രാ​ല​യ ഒാ​ഫി​സ്​ ​െജ​യ്​​റ്റ്​​ലി​യു​ടെ സൗ​ക​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച്​ രൂ​പ​ക​ൽ​പ​ന ചെ​യ്​​തി​ട്ടു​ണ്ട്. 

ക​ഴി​ഞ്ഞ​ ദി​വ​സം ഒാ​ഫി​സി​ലെ​ത്തി​യ മ​ന്ത്രി​യെ സ്വീ​ക​രി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്​​ഥ​ർ കാ​ത്തു​നി​ന്നി​രു​ന്നു. അ​ണു​ബാ​ധ സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​ൻ പൊ​തു​പ​രി​പാ​ടി​ക​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കാ​ൻ അ​ദ്ദേ​ഹ​ത്തോ​ട്​ ഡോ​ക്​​ട​​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. മ​ന്ത്രി​യെ കാ​ണാ​ൻ എ​ത്തു​ന്ന​വ​രും മ​തി​യാ​യ ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ച്​ വേ​ണം​ മു​റി​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​ൻ. ജെ​യ്​​റ്റ്​​ലി​ക്ക്​ വീ​ണ്ടും ചു​മ​ത​ല ന​ൽ​കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ രാ​ഷ്​​ട്ര​പ​തി ഭ​വ​​ൻ അ​റി​യി​പ്പ്​ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

65കാരനായ ജെയ്​റ്റ്​ലി ഏപ്രിൽ മാസത്തിലാണ്​ ധനവകുപ്പി​​​​​െൻറ ചുമതല ഒഴിഞ്ഞത്​. മെയ്​ 14നായിരുന്നു അദ്ദേഹത്തി​​​​​െൻറ വൃക്ക മാറ്റിവെക്കൽ ശസ്​ത്രക്രിയ നടന്നത്​. തുടർന്ന്​ റെയിൽവേ മന്ത്രി പിയൂഷ്​ ഗോയലിന്​ ധനവകുപ്പി​​​​​െൻറ താൽക്കാലിക ചുമതല നൽകുകയായിരുന്നു.

പിയൂഷ്​ ഗോയൽ ധനമന്ത്രിയായി ചുമതലയിലുണ്ടായിരുന്ന സമയത്താണ്​ ജി.എസ്​.ടി കൗൺസിൽ സുപ്രധാനമായ ചില തീരുമാനങ്ങളെടുത്തത്​. സാനിറ്ററി നാപ്​കിൻ ഉൾപ്പടെയുള്ള പല ഉൽപന്നങ്ങളുടെയും നികുതി ഒഴിവാക്കിയത്​ പിയൂഷ്​ ഗോയൽ ധനവകുപ്പി​​​​​െൻറ ചുമത വഹിച്ചിരുന്ന കാലത്താണ്​. 2014ൽ നരേന്ദ്രമോദി സർക്കാർ അധികാരമേറ്റെടുത്തത്​ മുതൽ ധനവകുപ്പി​​​​​െൻറ ചുമതല നൽകിയിരുന്നത്​  അരുൺ ജെയ്​റ്റ്​ലിക്കാണ്​.

 


 

Tags:    
News Summary - Arun Jaitley Back as Finance Minister Three Months After Kidney Transplant-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.