അറസ്​റ്റിലായ ആക്​ടിവിസ്​റ്റുകൾക്ക്​ മാവോവാദി ബന്ധമെന്ന്​ ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: ഭീമ- കൊരെഗാവ്​ സംഘർഷവുമായി ബന്ധപ്പെട്ട്​ ആക്​ടിവിസ്​റ്റുകളുടെ അറസ്​റ്റിൽ രാജ്യത്താകമാനം പ്രതിഷേധം ശക്​തമാകെ പുണെ പൊലീസി​​​െൻറ നടപടിയെ ന്യായീകരിച്ച്​ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2012 ഡിസംബറിൽ യു.പി.എ സർക്കാറാണ്​ ചില സംഘടനകൾക്ക്​ മാവോയിസ്​റ്റ്​ ബന്ധമുണ്ടെന്ന്​ തിരിച്ചറിഞ്ഞതും ഇൗ സംഘടനകൾക്കെതിരെ നടപടിക്ക്​ സംസ്​ഥാന സർക്കാറുകളോട്​ ശിപാർശ ചെയ്​തതെന്നും ആഭയന്തര മന്ത്രാലയം വ്യക്​തമാക്കുന്നു. മഹാരാഷ്​ട്ര പൊലീസ്​ അറസ്​റ്റ്​ ചെയ്​തവർക്ക്​ ഇൗ സംഘടനകളുമായി ബന്ധമുണ്ടെന്നും ഇവർ​ സർക്കാറിനെതിരെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നും ആഭ്യന്തര മന്ത്രാലയം ആരോപിക്കുന്നു. 

വരവര റാവു, സുധ ഭരദ്വാജ്​, സുരേന്ദ്ര ഗാഡ്​ലിങ്​, റോണ വിൽസൻ, അരു​ൺ ഫെരെര, വെർനോൻ ഗോൺസാൽവസ്​, മഹേഷ്​ റൗട്ട്​ എന്നിവർ ഇൗ സംഘടനകളിൽ പെട്ടവരു​െട പട്ടികയിലുണ്ടെന്നും അതിനാലാണ്​ അറസ്​റ്റ്​ ചെയ്​തതെന്നുമാണ്​ ആഭ്യന്തര മന്ത്രാലയത്തി​​​െൻറ വിശദീകരണം.  

സുരേന്ദ്ര ഗാഡ്​ലിങ്​, റോണ വിൽസൻ, മഹേഷ്​ റൗട്ട്​ എന്നിവരെ ജൂൺ ആറിന്​ അറസ്​റ്റ്​ ചെയ്​തിരുന്നു. മറ്റുള്ളവരെ ആഗസ്​റ്റ്​ 28നാണ്​ അറ്സ്​റ്റ്​ ചെയ്​തത്​. എന്നാൽ വരവര റാവു, സുധ ഭരദ്വാജ്​, അരു​ൺ ഫെരെര, വെർനോൻ ഗോൺസാൽവസ്​, ഗൗതം നവ്​ലഖ എന്നിവർക്ക്​ സെപ്​തംബർ ആറു വരെ പൊലീസ്​ സുരക്ഷയിൽ വീട്ടിൽ കഴിയാമെന്ന്​ സുപ്രീം കോടതി ഉത്തരവിട്ടു. 

അരു​ൺ ഫെരെര, വെർനോൻ ഗോൺസാൽവസ് എന്നിവരെ 2007ലും അറസ്​റ്റ്​ ചെയ്​തിരുന്നു. വർഷങ്ങൾ ജയിലിൽ കഴിഞ്ഞ ശേഷമാണ്​ വിട്ടയച്ചത്​. വരവര റാവുവിനെയും പലതവണ ജയിലിലടച്ചിട്ടുണ്ട്​. 

Tags:    
News Summary - Arrested Activists has Maoist Links: Home Ministry - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.