Posted On
date_range Updated On
date_range സ്ഫോടനം: അസ്ഹറുദ്ദീൻ എന്ന കെമിക്കൽ അലി പിടിയിൽ
റായ്പുർ: 2013ലെ ബോധ്ഗയ, പട്ന ബോംബ് സ്ഫോടന കേസുകളിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന അസ്ഹറുദ്ദീൻ എന്ന കെമിക്കൽ അലി (32) പിടിയിൽ. സൗദിയിൽനിന്ന് വരുന്ന വഴി ഹൈദരാബാദ് വിമാനത്താവളത്തിലാണ് ഛത്തിസ്ഗഢ് പൊലീസ് നിരോധിത സംഘടനയായ സിമി പ്രവർത്തകനെന്ന് സംശയിക്കുന്ന ഇയാളെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
ആറു വർഷമായി ഇയാൾ ഒളിവിലായിരുെന്നന്ന് റായ്പുർ സീനിയർ പൊലീസ് സൂപ്രണ്ട് ആരിഫ് ശൈഖ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബോധ്ഗയ, പട്ന സ്ഫോടന കേസുകളിൽ പങ്കുള്ള തീവ്രവാദികൾക്ക് അഭയം ഒരുക്കിയത് അലിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് സൗദിയിലേക്ക് കടന്ന ഇയാൾ അവിടെ സൂപ്പർമാർക്കറ്റിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
ഹൈദരാബാദ് വിമാനത്താവളത്തിൽ ഇയാൾ എത്തുന്നുണ്ടെന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷക സംഘം പിടികൂടുകയായിരുെന്നന്നും ആരിഫ് ശൈഖ് കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.