അപർണ സെന്നിന്‍റെ വാർത്താ സമ്മേളനത്തിൽ അർണബിന്‍റെ അലർച്ച

ന്യൂഡൽഹി: ആൾകൂട്ട ആക്രമണങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ ചലച്ചിത്ര പ്രവർത്തകരിലൊരാ ളായ സംവിധായക അപർണ സെന്നിന്‍റെ വാർത്താ സമ്മേളനത്തിൽ റിപ്പബ്ലിക് ടി.വി മാനേജിങ് ഡയറക്ടർ അർണബ് സ്വാമിയുടെ വൺമാൻ ഷോ. ആള്‍കൂട്ട ആക്രമണങ്ങള്‍ക്കെതിരെ നടപടി വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതാണ് അർണബിനെ ചൊടിപ്പിച്ചത്. അസിഹിഷ്ണുതാ ലോബി എന്ന് വിശേഷിപ്പിച്ചായിരുന്നു അർണബിന്‍റെ ബഹളം. ചാനൽ കേന്ദ്രത്തിൽ ഇരുന്ന് ഫോണിൽ സംസാരിച്ച അർണബിന്‍റെ ശബ്ദം റിപ്പബ്ലിക് ടി.വി റിപ്പോർട്ടർ ലൗഡ്സ്പീക്കറിൽ വാർത്താ സമ്മേളനത്തിൽ കേൾപ്പിക്കുകയായിരുന്നു.

പ്രധാനമന്ത്രിക്ക് കത്തെഴുതിയ തന്‍റെ നിലപാട് വ്യക്തമാക്കാനാണ് അപർണ സെൻ വാർത്താ സമ്മേളനം വിളിച്ചത്. ചാനലുകളിൽ ലൈവായി വാർത്താ സമ്മേളനം സംപ്രേഷണം ചെയ്യവെ ഉച്ചത്തിൽ അലറി അർണബ് ചോദ്യങ്ങൾ ഉയർത്തുകയായിരുന്നു. എന്നാൽ, താങ്കൾക്ക് മറുപടി നൽകാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കി അപർണാ സെൻ വാർത്താ സമ്മേളനം തുടർന്നു. സ്റ്റുഡിയോയിൽനിന്ന് അർണബ് ചോദ്യം ചെയ്യലും തുടർന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.
Full View
മാധ്യമപ്രവർത്തകരടക്കം അര്‍ണബിനെ പരിഹസിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഈ അപകടകരമായ പ്രവൃത്തി കാണുകയും അംഗീകരിക്കുകയും ചെയ്യുന്നവർക്ക് വാർത്താ മാധ്യമങ്ങളെ ഇനിയും കുറ്റപ്പെടുത്താൻ അവകാശമില്ല. ഇതാണ് മാധ്യമപ്രവർത്തനം എങ്കിൽ ഞാനാണ് ഇന്ത്യൻ പ്രധാനമന്ത്രി -പ്രമുഖ മാധ്യമപ്രവർത്തക ബർഖ ദത്ത് ട്വീറ്റ് ചെയ്തു. അപര്‍ണാ സെന്‍, മണിരത്‌നം, അടൂര്‍ ഗോപാലകൃഷ്ണന്‍, അനുരാഗ് കശ്യപ്, രേവതി അടക്കം 49 ചലച്ചിത്രകാരന്മാരാണ് ആൾകൂട്ട ആക്രമണങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.

Tags:    
News Summary - arnabs-one-sided-screaming-with-aparna-sen-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.