കളി തുടങ്ങുന്നതേയുള്ളൂ... ഉദ്ധവ് താക്കറെയെ വെല്ലുവിളിച്ച് അര്‍ണബ് ഗോസ്വാമി

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വെല്ലുവിളിച്ച് റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇൻ ചീഫ് അര്‍ണബ് ഗോസ്വാമി. ആത്മഹത്യപ്രേരണ കേസില്‍ അറസ്റ്റിലായ അര്‍ണബ് ജാമ്യത്തിലിറങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ചത്.

ഒരാഴ്ചത്തെ ജുഡീഷ്യൽ കസ്റ്റഡിക്ക് ശേഷം ബുധനാഴ്ച 8.30ന് തലോജ ജയിലിൽ നിന്ന് പുറത്തിറങ്ങിയ അർണബ് നേരെ റിപ്പബ്ലിക് ടി.വി ഓഫിസിലേക്കാണ് എത്തിയത്. സഹപ്രവർത്തകർ ഇദ്ദേഹത്തെ വരവേറ്റു.

'ഉദ്ധവ് താക്കറെ, ഞാന്‍ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കൂ. നിങ്ങള്‍ തോറ്റിരിക്കുകയാണ്. നിങ്ങളെ പരാജയപ്പെടുത്തി. ഒരു കള്ളക്കേസില്‍ നിങ്ങള്‍ എന്നെ അറസ്റ്റ് ചെയ്തു. എന്നോട് ക്ഷമ ചോദിക്കുക പോലും ചെയ്തില്ല.' അര്‍ണബ് പറഞ്ഞു. മുംബൈ പൊലീസ് കമീഷണർ പരം ബീർ സിങ് തന്നെ അന്യായമായി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും അർണാബ് വിമർശിച്ചു.

'ഇനി ശരിക്കുള്ള ഗെയിം തുടങ്ങാന്‍ പോകുകയാണ്' അന്താരാഷ്ട്ര മാധ്യമങ്ങളോട് അർണബ് പറഞ്ഞു. റിപ്പബ്ലിക് ടി.വി എല്ലാ ഭാഷയിലും പ്രക്ഷേപണം ചെയ്യും. ജയിലിനകത്തുനിന്നും പോലും ചാനൽ ലോഞ്ച് ചെയ്യും. നിങ്ങൾക്ക്(ഉദ്ധവ് താക്കറെ) എന്തു ചെയ്യാൻ കഴിയും? അർണബ് ചോദിച്ചു. മറാത്തിയിലും അർണബ് സംസാരിച്ചു. 'ജയ് മഹാരാഷ്ട്ര' എന്ന് പറഞ്ഞുകൊണ്ടാണ് അർണബ് വാക്കുകൾ അവസാനിപ്പിച്ചത്.

ബുധനാഴ്ച രാത്രി 8.30 ഓടെയാണ് അര്‍ണബ് പുറത്തിറങ്ങിയത്. ജാമ്യം നല്‍കരുതെന്ന് വാദിഭാഗം അഭിഭാഷകനായ കപില്‍ സിബല്‍ വാദിച്ചെങ്കിലും സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ഇന്ദിര ബാനര്‍ജിയുമാണ് ഹരജി പരിഗണിച്ചത്. അര്‍ണബിന് ഇടക്കാല ജാമ്യാപേക്ഷ നിഷേധിച്ച ബോംബൈ ഹൈകോടതി വിധിക്കെതിരെയും സുപ്രീം കോടതി രംഗത്തെത്തിയിരുന്നു.

Tags:    
News Summary - Arnab Goswami challenges Uddhav Thackeray

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.