അർണബിന്​ സംസാരിക്കാം, പക്ഷേ ശശി തരൂരിന് മിണ്ടാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്​: ഡൽഹി ഹൈകോടതി

ന്യൂഡൽഹി: സുനന്ദ പുഷ്​കറി​​െൻറ മരണവുമായി ബന്ധപ്പെട്ട ചർച്ചകളും വാർത്തകളും നൽകുന്നതിൽ നിന്നും മാധ്യമപ്രവർത്തകൻ അർണബ്​ ഗോസ്വാമിക്കും അദ്ദേഹത്തി​​െൻറ റിപബ്ലിക്​ ടിവിക്കും നിയന്ത്രണമേർപ്പെടുത്താനാവില്ലെന്ന്​ ഡൽഹി ഹൈ​േകാടതി. എന്നാൽ ഇൗ വിഷയത്തിൽ മൗനം പാലിക്കാനുള്ള അവകാശം ശശി തരൂരിനുണ്ടെന്നും കോടതി പറഞ്ഞു.

​സുനന്ദ പുഷ്​കറി​​െൻറ മരണത്തിൽ ശശി തരൂരി​​െൻറ പങ്ക്​ ​സൂചിപ്പിക്കുന്ന രീതിയിൽ​ തുടർച്ചയായി വാർത്തകൾ നൽകിയതിന്​ അർണബിനും റിപബ്ലിക്​ ടിവിക്കുമെതിരെ ​േകാൺഗ്രസ്​ എം.പികൂടിയായ തരൂർ നൽകിയ 2 ​കോടി രൂപയുടെ മാനനഷ്​ടക്കേസിലാണ്​​ ഹൈകോടതിയുടെ വിധി.

വാർത്ത സംപ്രേഷണം ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം എടുത്തു കളയാൻ ക​ഴിയില്ല. എന്നാൽ ഇൗ വിഷയത്തിൽ ചാനൽ സന്തുലനം പാലിക്കണം. സുനന്ദയെ കുറിച്ച വാർത്ത സംപ്രേഷണം ചെയ്യുന്നതിന്​ മുൻപ്,​ അതിൽ തരൂരി​​െൻറ വിശദീകരണം​ കൂടി ഉൾപെടുത്തണമെന്നും ഹൈകോടതി നിർദേശിച്ചു. 

ഒാരോ വ്യക്​തിക്കും മൗനം പാലിക്കാനുള്ള അവകാശമ​ുണ്ട്​. ഇൗ വിഷയവുമായി ബന്ധപ്പെട്ട്​ അയാളെ നിർബന്ധിച്ച്​ സംസാരിപ്പിക്കാൻ ആർക്കും അവകാശമില്ലെന്നും ജസ്​റ്റിസ്​ മൻമോഹൻ പറഞ്ഞു.

2014 ജനുവരി 17 നാണ്​ തെക്കൻ ഡൽഹിയിലെ ഫൈവ്​സ്​റ്റാർ ഹോട്ടൽ മുറിയിൽ സുനന്ദയെ ദുരൂഹസാഹചര്യത്തിൽ മരിച്ചതായി കാണപ്പെട്ടത്​.

  മരണവുമായി ബന്ധപ്പെട്ട്​ നടക്കുന്ന അന്വേഷണത്തെ കുറിച്ചുള്ള വാർത്തകൾ നൽകാനും,​ അതേസമയം തരൂരിനെ കുറ്റക്കാരനാക്കിയുള്ള വാർത്തകൾ നൽകരു​െതന്നും കോടതി നേര​ത്തെ ഉത്തരിവിട്ടിരുന്നെങ്കിലും, അത്​ വകവെക്കാതെ​ നിരന്തരമായി തന്നെ അപകീർത്തിപ്പെടുത്തുന്നു എന്ന്​ കാണിച്ചാണ്​ തരൂർ ചാനലിനും അർണബ്​ ഗോസ്വാമിക്കുമെതിരെ കേസ്​ ഫയൽ ചെയ്​തത്​.


 

Tags:    
News Summary - Arnab Goswami can report on Sunanda Pushkar death, but respect Shashi Tharoor’s right to silence India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.