കുട്ടികൾക്ക്​ ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട്​ ഭാര്യയുമായി വഴക്കിട്ട സയന്‍റിഫിക്​ ഓഫിസർ ജീവനൊടുക്കി

മുംബൈ: കുട്ടികൾക്ക്​ ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട്​ ഭാര്യയുമായി വഴക്കിട്ട ഭാഭ അറ്റോമിക്​ റിസർച്​ സെന്‍ററിലെ സയന്‍റിഫിക്​ ഓഫിസർ ആത്മഹത്യ ചെയ്​തു. 37കാരനായ അനുജ്​ ത്രിപാഠിയാണ്​ മരിച്ചത്​. വ്യാഴാഴ്ചയാണ്​ സംഭവം.

ബാർക്​ കോളനിയിലെ ആകാശ്​ രത്​ന ബിൽഡിങ്ങിലായിരുന്നു അനുജ്​ കുടുംബമായി കഴിഞ്ഞു വന്നിരുന്നത്​. വ്യാഴാഴ്ച രാവിലെ കുട്ടികൾക്ക്​ ഭക്ഷണം നൽകുന്നതുമായി ബന്ധ​െപട്ട്​ അനുജ്​ ഭാര്യ സരോജുമായി വഴക്കിട്ടിരുന്നു.

'രാവിലെ ഏകദേശം 9.30ഓടുകൂടിയാണ്​ ഇരുവരും തമ്മിൽ വഴക്കിട്ടത്​. പിന്നാലെ കിടപ്പുമുറിയിൽ കയറി വാതിലടച്ച അനുജ്​ സീലിങ്​ ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു' -പൊലീസ്​ പറഞ്ഞു.

മണിക്കൂർ കഴിഞ്ഞിട്ടും അനുജ്​ പുറത്ത്​ വരാതിരുന്നതോടെ സരോജ്​ വാതിലിൽ തട്ടി വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. തുടർന്ന്​ അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. അയൽക്കാരെത്തി വാതിൽ തുറന്നപ്പോൾ അനുജ്​ തൂങ്ങിയ നിലയിലായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ്​ ഉദ്യോഗസ്​ഥർ അറിയിച്ചു.

Tags:    
News Summary - argument with his wife over giving food to children scientific officer dies by suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.